ജിദ്ദ: മക്കയില്‍ വനജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സിത്തീന്‍ സ്ട്രീറ്റിലെ കാല്‍നട യാത്രക്കാര്‍ക്കുള്ള നടപ്പാലത്തിന് സമീപം തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ കുട്ടിയെ ഇവിടെ കണ്ടവര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ സ്ഥലത്തെത്തി. റെഡ്ക്രസന്റ് അധികൃതര്‍ ആംബുലന്‍സില്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.