രണ്ടു നിലകളിലായി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള എല്ലാത്തരം ഭക്ഷ്യ, ഭക്ഷ്യേതര സാധനങ്ങളും ഒരുക്കിയിട്ടുണ്ട്.

മസ്‌കറ്റ്: മക്ക ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ( Makkah Hypermarket )മുപ്പത്തി മൂന്നാമത് ശാഖ മസ്‌ക്കറ്റിലെ ഗോബ്രയില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. ഒമാന്‍ രാജകുടുംബാംഗം സയ്യിദ് ഷുഹൈബ് ബിന്‍ ഫാത്തിക് അല്‍ സൈദ് ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ടു നിലകളിലായി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള എല്ലാത്തരം ഭക്ഷ്യ, ഭക്ഷ്യേതര സാധനങ്ങളും ഒരുക്കിയിരിക്കുന്നതായി മാനേജിങ് ഡയറക്ടര്‍ മമ്മൂട്ടി, എക്‌സിക്യൂട്ടീവ് ഡയരക്ടര്‍മാരായ സൈഫ് മുഹമ്മദ് അബ്ദുള്ള അല്‍ നാമാനി, ഹിലാല്‍ മുഹമ്മദ്, സിനാന്‍ മുഹമ്മദ്, ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സലീം സജിത്ത് എന്നിവര്‍ അറിയിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട് . കൂടുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വിവിധ ഭാഗങ്ങളില്‍ താമസിയാതെ തുറക്കുമെന്ന് മാനേജ്മന്റ് പ്രതിനിധികള്‍ അറിയിച്ചു.