വലിയ ഓഡിറ്റോറിയം ഉൾപ്പടെ വിപുലമായ സൗകര്യങ്ങളോടെ മദീന റോഡിന് സമീപത്തായി തുർക്കി കോൺസുലേറ്റിനടുത്തായാണ് കെട്ടിട സമുച്ചയം നിർമിക്കുന്നത്.

റിയാദ്: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിനായി സ്വന്തം കെട്ടിടം നിർമിക്കുന്നു. നേരത്തെ വാങ്ങിയ സ്ഥലത്ത് കെട്ടിടനിർമാണം ഈ വർഷം ആരംഭിക്കുമെന്ന് കോൺസുൽ ജനറൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

വലിയ ഓഡിറ്റോറിയം ഉൾപ്പടെ വിപുലമായ സൗകര്യങ്ങളോടെ മദീന റോഡിന് സമീപത്തായി തുർക്കി കോൺസുലേറ്റിനടുത്തായാണ് കെട്ടിട സമുച്ചയം നിർമിക്കുന്നത്. റിയാദിൽ ഇന്ത്യൻ എംബസി സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. റിയാദ് ഡിപ്ലോമാറ്റിക് ഏരിയയിൽ വിപുലമായ സൗകര്യങ്ങളോടെ നാല് പതിറ്റാണ്ട് മുമ്പാണ് എംബസി കെട്ടിടം നിർമിച്ചത്. എന്നാൽ ജിദ്ദയിലെ കോൺസുലേറ്റ് ഇപ്പോഴും വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്വന്തമായി സ്ഥലം വാങ്ങിയിരുന്നെങ്കിലും കെട്ടിടനിർമാണം നീണ്ടുപോവുകയായിരുന്നു. 

Read Also -  സൗദി അറേബ്യയില്‍ സ്പോഞ്ച് ഫാക്ടറിക്ക് തീപിടിച്ചു; മൂന്ന് ഇന്ത്യക്കാരടക്കം നാല് മരണം

റിയാദിൽ സ്മാർട്ട് പാർക്കിങ് സംവിധാനം വരുന്നു, ആദ്യഘട്ട നടപടികൾ ആരംഭിച്ചു

റിയാദ്: റിയാദ് നഗരത്തിൽ സ്മാർട്ട് പാർക്കിങ് സംവിധാനം വരുന്നു. മുനിസിപ്പാലിറ്റിയാണ് സ്മാർട്ട് പാർക്കിങ്ങ് ലോട്ടുകൾ സ്ഥാപിക്കുന്നതിനുള്ള ആദ്യഘട്ട നടപടികൾ ആരംഭിച്ചു. ഇതിെൻറ ഭാഗമായി നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ പൊതുപാർക്കിങ് സ്ഥലങ്ങൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ആദ്യഘട്ട കരാർ ഒപ്പിട്ടു. 

റിയാദ് മുനിസിപ്പാലിറ്റി വികസന വിഭാഗവും സ്വകാര്യ സ്ഥാപനമായ റിമാത് റിയാദ് ഡെവലപ്‌മെൻറ് കമ്പനിയും രാജ്യത്ത് ഡിജിറ്റൽ പരിവർത്തന സേവനങ്ങൾ നൽകുന്ന മുൻനിര കമ്പനിയായ എസ്.ടി.സിയുടെ അറബ് ഇൻറർനെറ്റ് ആൻഡ് കമ്യൂണിക്കേഷൻസ് സർവിസസ് കമ്പനിയായ സൊല്യൂഷൻസും ആണ് കരാറിൽ ഒപ്പുവെച്ചത്. 10 വർഷം കൊണ്ട് പൊതു-വാണിജ്യ റോഡുകളിൽ 24,000 ഉം താമസകേന്ദ്രങ്ങളിൽ 140,000 ഉം പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുന്നതിനാണ് കരാർ.

തെരുവുകളോടും വാണിജ്യ കേന്ദ്രങ്ങളോടും ചേർന്നുള്ള ഡിസ്ട്രിക്റ്റുകളിലേക്ക് വാഹനങ്ങളുടെ ഒഴുക്ക് പരിമിതപ്പെടുത്തുന്നതിനും അതോടൊപ്പം താമസക്കാരുടെ സുഖസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും താമസ സ്ഥലങ്ങൾക്കടുത്ത് ക്രമരഹിതമായ പാർക്കിങ് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണിത് ഈ സംവിധാനം നടപ്പാക്കുന്നത്. പാർക്കിങ് ലോട്ടുകളുടെ സുരക്ഷാ മാനദണ്ഡങ്ങളുടെ പ്രയോഗവും ആവശ്യമായ നിർദേശങ്ങളും നിയന്ത്രണവും മാനേജ്മെൻറ് സേവനങ്ങൾ നൽകുന്നതും കരാറിെൻറ പരിധിയിൽ ഉൾപ്പെടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...