പ്രതിദിനം 17 മണിക്കൂർ വരെയാണ് ബസ് സർവിസ്. രാവിലെ 7.15 മുതൽ രാത്രി 12.00 വരെ തുടരും. റൗണ്ട് ട്രിപ്പ് റൂട്ട് ആരംഭിക്കുന്നത് ബലദ് ഹിസ്റ്റോറിക്കൽ ഏരിയയിൽ നിന്നാണ്.

റിയാദ്: ജിദ്ദ നഗരത്തിലെ പ്രധാന ഭാഗമായ ബലദിൽ നിന്ന് സുലൈമാനിയ അൽഹറമൈൻ റെയിൽവേ സ്റ്റേഷനിലേക്ക് ബസ് സർവിസ് ആരംഭിച്ചു. നിലവിലെ ബസ് റൂട്ടുകളിലൂടെയാണ് റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ സർവിസുകൾ ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി ആരംഭിച്ചത്. ബലദിൽ നിന്ന് സുലൈമാനിയയിലേക്കും തിരിച്ചും ഓരോ 50 മിനുട്ടിലും പ്രതിദിനം 42 ബസ് സർവിസുകളുണ്ടാകും. ഒരു യാത്രക്ക് 3.45 റിയാലാണ് ടിക്കറ്റ് നിരക്ക്.

പ്രതിദിനം 17 മണിക്കൂർ വരെയാണ് ബസ് സർവിസ്. രാവിലെ 7.15 മുതൽ രാത്രി 12.00 വരെ തുടരും. റൗണ്ട് ട്രിപ്പ് റൂട്ട് ആരംഭിക്കുന്നത് ബലദ് ഹിസ്റ്റോറിക്കൽ ഏരിയയിൽ നിന്നാണ്. ബാഗ്ദാദിയ, കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി, അൽസലാം മാൾ വഴി അൽഹറമൈൻ ട്രെയിൻ സ്റ്റേഷനിലെത്തും. അവിടെ നിന്ന് അതേ പാതയിൽ മടങ്ങും. ജിദ്ദയിലെ പൊതുഗതാഗത സേവനങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായണ് പുതിയ സേവനം ഒരുക്കിയത്. നേരത്തെ ജിദ്ദ എയർപോർട്ട് കമ്പനിയും സാപ്‌റ്റ്‌കോയുമായും സഹകരിച്ച് ജിദ്ദ വിമാനത്താവളത്തിലേക്കും തിരിച്ചും എക്‌സ്‌പ്രസ് ബസ് സർവിസ് കമ്പനി ആരംഭിച്ചിരുന്നുവെന്നും ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി സൂചിപ്പിച്ചു.

Read More- കനത്ത മഴയിലും പ്രളയത്തിലും ജിദ്ദയില്‍ വ്യാപക നാശനഷ്ടം; നൂറുകണക്കിന് കാറുകള്‍ ഒഴുക്കില്‍പ്പെട്ടു

ഉംറ തീര്‍ത്ഥാടനത്തിനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് മൂന്നു മരണം

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്നു മരണം. ബുധനാഴ്ച മദീനയിലാണ് അപകടം ഉണ്ടായത്. ജോര്‍ദാന്‍ സ്വദേശിയും ഇദ്ദേഹത്തിന്റെ മാതാവും ഭാര്യയുമാണ് അപകടത്തില്‍ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

Read More - ജിദ്ദയില്‍ മഴക്കെടുതിയില്‍ രണ്ട് മരണം; ജാഗ്രതാ മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ്

മദീനയിലേക്കുള്ള യാത്രാമധ്യേ ഇവര്‍ സഞ്ചരിച്ച കാര്‍ മറിയുകയായിരുന്നു. ജോര്‍ദാനില്‍ നിന്ന് ഉംറ നിര്‍വ്വഹിക്കുന്നതിനായി സൗദി അറേബ്യയിലേക്ക് പുറപ്പെട്ടതാണ് കുടുംബം. അപകട വിവരം അറിഞ്ഞ സൗദി രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയിരുന്നെങ്കിലും മൂന്നു പേരും മരണപ്പെട്ടിരുന്നതായി റിയാദിലെ ജോര്‍ദാന്‍ എംബസി പ്രതിനിധി ഹൈതാം ഖത്താബ് പറഞ്ഞു.