അബുദാബിയില്‍ ക്ലാസിക് കാറുകളുടെ രജിസിട്രേഷന് പുതിയ ചട്ടങ്ങള്‍ രൂപീകരിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നുമുതല്‍ ഇവ പ്രാബല്യത്തില്‍ വരും. ക്ലാസിക് വാഹനങ്ങള്‍ക്കും രജിസ്ട്രേഷന് മുന്നോടിയായി ഇന്‍ഷുറന്‍സ് പോളിസിയും സാങ്കേതിക പരിശോധനയും നിര്‍ബന്ധമാണ്.

പുതിയ ചട്ടങ്ങള്‍ പ്രകാരം രണ്ട് തരത്തിലുള്ള രജിസ്ട്രേഷനാണ് ക്ലാസിക് വാഹനങ്ങള്‍ക്ക് ഇനി മുതല്‍ അനുവദിക്കുക. റോഡിലൂടെ ഓടിക്കാന്‍ കഴിയുമെന്ന് ബോധ്യപ്പെടുന്ന വാഹനങ്ങള്‍ക്ക് 400 ദിര്‍ഹം ഈടാക്കി ഒരു വര്‍ഷത്തേക്ക് രജിസ്ട്രേഷന്‍ നല്‍കും. ഇത് പുതുക്കാന്‍ 350 ദിര്‍ഹമാണ് നിരക്ക്. 13 മാസത്തെ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിനൊപ്പം സാങ്കേതിക പരിശോധനയും വിജയിക്കണം.

എക്സിബിഷനുകളിലും മറ്റ് പരിപാടികളിലും പ്രദര്‍ശിപ്പിക്കുന്നതിന് മാത്രം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷനായിരിക്കും അനുവദിക്കുക. ഇതിന് മൂന്ന് വര്‍ഷത്തേക്ക് 1100 ദിര്‍ഹം ഈടാക്കും. പുതുക്കാന്‍ 1050 ദിര്‍ഹമാണ് നിരക്ക്. റോഡുകളിലൂടെ ഇത്തരം വാഹനങ്ങള്‍ ഓടിക്കാന്‍ അനുവാദമില്ല. റിക്കവറി ട്രക്ക് ഉപയോഗിച്ച് മാത്രമേ ഇത്തരം വാഹനങ്ങള്‍ റോഡിലൂടെ കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ.