ആധുനിക സാങ്കേതിക വിദ്യകളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ചാണ് പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ രൂപകൽപ്പന ചെയ്തിരിക്കുന്നത്

മനാമ: ബഹ്റൈനിൽ പൊതുജനങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡായ സിപിആർ കൂടുതൽ സ്മാർട്ടാകുന്നു. പുതിയ ഐഡന്റിറ്റി കാർഡുകൾ ഉടൻ വിതരണം ആരംഭിക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-​ഗവൺമെന്റ് അതോറിറ്റി അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ചാണ് ഈ സ്മാർട്ട് കാർഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൊതുജന സുരക്ഷക്കായുള്ള അധിക ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടിയന്തിര ആവശ്യക്കാരല്ലാത്തവർ നിലവിലെ ഐഡി കാർ‍ഡുകൾ പുതുക്കേണ്ടെന്നും കാലാവധി കഴിയുന്നതു വരെ ഉപയോ​ഗിക്കുന്നത് തുടരാമെന്നും അധികൃതർ അറിയിച്ചു. 

read more: കുവൈത്തിൽ ഓൺലൈൻ വഴി വൻ മീൻ കച്ചവട തട്ടിപ്പ്, മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ട് കാലിയായി

പുതിയ തിരിച്ചറിയൽ കാർഡിൽ ഡിജിറ്റൽ ട്രാൻസാക്ഷൻസ് നടത്താനുള്ള ശേഷി വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ, ബയോമെട്രിക് സവിശേഷതകൾ ഉൾപ്പെടുത്തുകയും ​കാർഡിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദേശീയ ഐഡി കാർഡ് സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സർക്കാർ നടപടി ക്രമങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ തിരിച്ചറിയൽ കാർഡുകൾ പുറത്തിറക്കുന്നതെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-​ഗവൺമെന്റ് അതോറിറ്റി അറിയിച്ചു.