ഇന്ന് രാജ്യത്ത് ആകെ 32,885,065 കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (Covid 19) ഭീഷണി വീണ്ടും നിഴല്‍ വിരിക്കുന്നു. പുതിയ കൊവിഡ് കേസുകളുടെ പ്രതിദിന എണ്ണം അഞ്ഞൂറ് കടന്നു. 24 മണിക്കൂറിനിടയില്‍ 524 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 142 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് ബാധിച്ച ഒരു രോഗി കൂടി മരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 553,319 ആയി. ആകെ രോഗമുക്തി കേസുകള്‍ 541,010 ആണ്. ആകെ മരണസംഖ്യ 8,872 ആയി.
ഇന്ന് രാജ്യത്ത് ആകെ 32,885,065 കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 3,437 പേരില്‍ 40 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 49,858,187 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,966,679 എണ്ണം ആദ്യ ഡോസ് ആണ്. 23,092,182 എണ്ണം സെക്കന്‍ഡ് ഡോസും. 1,733,133 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 1,799,326 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 164, മക്ക 102, ജിദ്ദ 102, മദീന 23, ദമ്മാം 18, ഹുഫൂഫ് 14, ഖോബാര്‍ 9, ലൈത്ത് 6, മുബറസ് 6, തായിഫ് 5, അബഹ 5, ഖര്‍ജ് 5, റാബിഖ് 4, അല്‍ഉല 4, ഖുലൈസ് 3, ബുറൈദ 3, ഖമീസ് മുഷൈത്ത് 3, യാംബു 3, തബൂക്ക് 2, അല്‍ബാഹ 2, ജീസാന്‍ 2, അല്‍റസ് 2, ജുബൈല്‍ 2, ഖത്വീഫ് 2, ദഹ്‌റാന്‍ 2, താദിഖ് 2, ലൈല 2, മുസാഹ്മിയ 2, മറ്റ് 25 സ്ഥലങ്ങളില്‍ ഓരോന്നും രോഗികള്‍.
