ആകെ രോഗമുക്തരുടെ എണ്ണം 794,844 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,250 ആയി. രോഗബാധിതരില്‍ 5,355 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 127 പേര്‍ ഗുരുതരാവസ്ഥയിലാണ്.
റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു. 24 മണിക്കൂറിനിടെ പുതുതായി 175 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രോഗംബാധിച്ച് ചികിത്സയിലിരിക്കുന്നവരില്‍ 409 പേര്‍ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 809,449 ആയി.
ആകെ രോഗമുക്തരുടെ എണ്ണം 794,844 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,250 ആയി. രോഗബാധിതരില്‍ 5,355 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 127 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 8,004 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 53, ജിദ്ദ 33, ദമ്മാം 15, മദീന 9, മക്ക 6, ഹുഫൂഫ് 6, ത്വാഇഫ് 5, അബ്ഹ 5, ദഹ്‌റാന്‍ 5, ബുറൈദ 4, ഹാഇല്‍ 3, അല്‍ബാഹ 2, ഖോബാര്‍ 2, ഉനൈസ 2, അല്‍റസ് 2, ജുബൈല്‍ 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍ അവസരം; അപേക്ഷ ക്ഷണിച്ചു
സൗദി അറേബ്യയില്‍ 8000 വർഷം പഴക്കമുള്ള മനുഷ്യവാസ കേന്ദ്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി
റിയാദ്: സൗദി അറേബ്യയിൽ ക്ഷേത്രത്തിന്റേതടക്കം എണ്ണായിരം വർഷം പഴക്കമുള്ള മനുഷ്യവാസ കേന്ദ്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി. റിയാദ് പ്രവിശ്യയുടെ തെക്ക് ഭാഗത്തെ അൽഫാവ് മേഖലയിൽ സൗദി ഹെരിറ്റേജ് കമീഷന്റെ നേതൃത്വത്തിൽ സൗദിയിലേയും ഫ്രാൻസിലെയും പുരാവസ്തു ഗവേഷകരുടെ സംഘം നടത്തിയ പര്യവേഷണത്തിലാണ് കണ്ടെത്തൽ. നിയോലിത്തിക് കാലഘട്ടത്തിലെ വാസസ്ഥലങ്ങളുടെ അവശിഷ്ടങ്ങളാണ് എന്നാണ് നിഗമനം. വാദി അൽദവാസിറിൽനിന്ന് നജ്റാനിലേക്കുള്ള റോഡിൽ 100 കിലോമീറ്റർ തെക്ക് ഭാഗത്താണ് അൽഫാവ്.
തുവൈഖ് പർവതനിരയുടെ താഴ്വരയാണ് ഇവിടം. അന്നത്തെ ജനസമൂഹത്തിന്റെ ക്ഷേത്രത്തിന്റെയും ബലിപീഠത്തിന്റെയും അവശിഷ്ടങ്ങളാണ് കണ്ടെത്തലുകളിൽ പ്രധാനപ്പെട്ടവ. 2,807 ശവകുടീരങ്ങൾ അടങ്ങുന്ന ശ്‌മശാനവും ഇതോടൊപ്പമുണ്ട്. വിവിധ കാലഘട്ടങ്ങളിൽ ശവമടക്ക് നടന്നിട്ടുള്ളതാണെന്ന് വ്യക്തമാകുന്നുണ്ട്. മതപരമായ ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആ കാലഘട്ടത്തിലെ ആരാധനാ ക്രമങ്ങളെയും ആചാരങ്ങളെയും കുറിച്ച് വ്യക്തമാക്കുന്നതാണ് അവ.
ഒമാനിൽ മൂന്ന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി; നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
അന്നത്തെ ജനങ്ങൾ കാർഷികവൃത്തിയിലേർപ്പെട്ടിരുന്നതായും നല്ല വിളവുണ്ടാക്കി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തിയിരുന്നതായും തെളിയിക്കുന്ന ശേഷിപ്പുകളും കണ്ടെത്തലിലുണ്ട്. നൂറുകണക്കിന് ഭൂഗർഭ ജലസംഭരണികൾ കൃഷിക്ക് ഉപയോഗിക്കുന്നതിനും കുടിവെള്ളം സംഭരിക്കാനും ഉപയോഗിച്ചിരുന്നതായി മനസിലാക്കാൻ കഴിയും. തുവൈഖ് പർവതനിരയുടെ ചരിവുകളിൽ വേട്ടയാടൽ, യാത്ര, യുദ്ധം എന്നിവയുൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്ന ശിലാചിത്രങ്ങളും കണ്ടെത്തലിൽ ഉൾപ്പെടുന്നു.
സൗദി പുരാവസ്തു ഗവേഷകനായ ഡോ. അബ്ദുറഹ്മാൻ അൽഅൻസാരിയുടെ നേതൃത്വത്തിലുള്ള കിങ് സഊദ് സർവകലാശാലയുടെ സഹായത്തോടെയാണ് അൽഫാവ് പുരാവസ്തു മേഖലയിലെ പര്യവേക്ഷണങ്ങൾ പുരോഗമിക്കുന്നത്. സൗദിയുടെ ചരിത്രത്തിന്റെ കണ്ടെത്തലുകൾക്കും അവയുടെ സംരക്ഷണത്തിനുമായി കമീഷൻ രാജ്യത്തെ വിവിധ മേഖലകളിൽ ഇത്തരം പര്യവേക്ഷണങ്ങൾ തുടരുകയാണ്.
