സൗദിയിൽ നിലവിലെ കൊവിഡ് മുക്തിനിരക്ക് 97.71 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്.
റിയാദ്: സൗദിയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ടക്ക സംഖ്യയായി കുറഞ്ഞു. പുതുതായി 79 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. നിലവിലെ രോഗികളിൽ 207 പേർ സുഖം പ്രാപിച്ചു. രണ്ട് മരണവും പുതുതായി രേഖപ്പെടുത്തി.
ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,50,258 ഉം രോഗമുക്തരുടെ എണ്ണം 7,33,146 ഉം ആയി. ഇതോടെ രാജ്യത്തെ ആകെ മരണം 9,038 ആയി. നിലവിൽ 8,074 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 148 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കൊവിഡ് മുക്തിനിരക്ക് 97.71 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 19, ജിദ്ദ 13, മദീന 9, മക്ക 7, ദമ്മാം 5, അബഹ 5.
സൗദിക്ക് നേരെ ഹൂതികളുടെ ഒമ്പത് ഡ്രോണുകള്‍: എല്ലാം സഖ്യസേന തകര്‍ത്തു
റിയാദ്: സൗദിക്ക് നേരെ ഹൂതികള്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ഒമ്പത് ഡ്രോണുകള്‍ തൊടുത്തു. എല്ലാം അറബ് സഖ്യ സേന തകര്‍ത്തു. സൗദിയില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂതികളുടെ ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസേന അറിയിച്ചു.
ദക്ഷിണ സൗദിയിലും മധ്യസൗദിയിലും കിഴക്കന്‍ സൗദിയിലും ഊര്‍ജ വ്യവസായ കേന്ദ്രങ്ങളും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് വെള്ളി പുലര്‍ച്ചെ ആക്രമണങ്ങള്‍ നടത്താന്‍ ഹൂതികള്‍ തൊടുത്ത ഒമ്പതു ഡ്രോണുകളും സഖ്യസേന വെടിവെച്ചിട്ടു. യെമന്‍ സമാധാന ചര്‍ച്ചകള്‍ വിജയിപ്പിക്കാന്‍ പിന്തുണ നല്‍കും. സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുത്താനാണ് ഹൂതികള്‍ ശ്രമിക്കുന്നതെന്നും സഖ്യസേന പറഞ്ഞു.
