രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,25,442 ആയി. ഇതില്‍ രോഗമുക്തരുടെ എണ്ണം 4,08,676 ആയി ഉയര്‍ന്നു.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് മുക്തരാകുന്നവരുടെ എണ്ണത്തില്‍ ഇന്നും വര്‍ധന. അതേസമയം പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവുമുണ്ട്. 997 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,026 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,25,442 ആയി. ഇതില്‍ രോഗമുക്തരുടെ എണ്ണം 4,08,676 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,059 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,707 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 1,319 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 372, മക്ക 250, കിഴക്കന്‍ പ്രവിശ്യ 123, അസീര്‍ 54, മദീന 49, ജീസാന്‍ 41, അല്‍ ഖസീം 28, ഹായില്‍ 23, നജ്‌റാന്‍ 16, വടക്കന്‍ അതിര്‍ത്തി മേഖല 14, തബൂക്ക് 10, അല്‍ബാഹ 10, അല്‍ജൗഫ് 7.