നാട്ടിൽ നിന്നുള്ള സാംക്രമിക രോഗങ്ങൾ പടരുന്നത്‌ തടയുക എന്ന ലക്ഷ്യത്തോടെയാണു തീരുമാനം നടപ്പിലാക്കുന്നത്‌.സ്പോൺസർമ്മാർക്കായിരിക്കും ഇതിന്റെ ഉത്തരവാദിത്തം.ഇന്ത്യ ശ്രീ ലങ്ക ,ഫിലിപ്പീൻസ്‌ , നേപ്പാൾ, ഇൻഡൊനേഷ്യ മുതലായ ഏഷ്യൻ രാജ്യങ്ങൾക്ക്‌ പുറമേ ആഫ്രിക്കൻ രാഷ്ട്രങ്ങളടക്കം 41 രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്കാണു തീരുമാനം ബാധകമാവുക.

കുവൈത്ത്: നാട്ടിൽ നിന്നും തിരിച്ചെത്തുന്ന ഗാർഹിക തൊഴിലാളികൾക്ക്‌ വൈദ്യ പരിശോധന നിർബന്ധമാക്കി കുവൈത്ത് സർക്കാർ. ആഭ്യന്തര മന്ത്രാലയത്തിലെ താമസ കുടിയേറ്റ വിഭാഗത്തിന്റേതാണു തീരുമാനം. ഇന്ത്യ ഉൾപ്പെടെ 41 രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്കാണു തീരുമാനം ബാധകമാക്കിയിരിക്കുന്നത്‌. ഇതനുസരിച്ച്‌ ഗാർഹിക തൊഴിലാളികൾ നാട്ടിൽ നിന്നും തിരിച്ചെത്തിയാലുടൻ വൈദ്യ പരിശോധനക്ക്‌ വിധേയരാവണം.

നാട്ടിൽ നിന്നുള്ള സാംക്രമിക രോഗങ്ങൾ പടരുന്നത്‌ തടയുക എന്ന ലക്ഷ്യത്തോടെയാണു തീരുമാനം നടപ്പിലാക്കുന്നത്‌.സ്പോൺസർമ്മാർക്കായിരിക്കും ഇതിന്റെ ഉത്തരവാദിത്തം.ഇന്ത്യ ശ്രീ ലങ്ക ,ഫിലിപ്പീൻസ്‌ , നേപ്പാൾ, ഇൻഡൊനേഷ്യ മുതലായ ഏഷ്യൻ രാജ്യങ്ങൾക്ക്‌ പുറമേ ആഫ്രിക്കൻ രാഷ്ട്രങ്ങളടക്കം 41 രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്കാണു തീരുമാനം ബാധകമാവുക. നിലവിൽ നാട്ടിൽ നിന്നും തിരിച്ചെത്തുന്ന ഗാർഹിക തൊഴിലാളികൾക്ക്‌ താമസ രേഖ പുതുക്കുന്നതിനു മുന്നോടിയായി മാത്രമാണു വൈദ്യ പരിശോധന നടത്തേണ്ടത്‌. ഇതിൽ നിന്നും മാറ്റം വരുത്തിയാണു നാട്ടിൽ നിന്നും എത്തിയാലുടൻ ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ ക്ഷമതാ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കിയിരിക്കുന്നത്‌.