Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ സ്കൗട്ട് ആൻഡ് ഗൈഡ്സ് സൗദി അറേബ്യക്ക് പുതിയ നേതൃത്വം

സൗദിയില്‍ ഉള്ള മുഴുവന്‍ ഇന്ത്യന്‍ സ്കൂളുകളിലെയും സ്കൗട്ട് പരിശീലനങ്ങളുടെയും പരീക്ഷകളുടെയും ചുമതല പുതിയതായി തെരഞ്ഞെടുത്ത നേതൃത്വത്തിനായിരിക്കും.

New leaders selected for Indian Scouts and Guides Saudi Arabia
Author
First Published Dec 9, 2022, 7:50 AM IST

റിയാദ്: ഇന്ത്യന്‍ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ഓവർസീസ് ഘടകമായ ഇന്ത്യന്‍ സ്കൗട്ട് ആൻഡ്‌ ഗൈഡ്സ് സൗദി അറേബ്യയുടെ പുതിയ നേതൃത്വത്തെ റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിൽ നടന്ന ദേശീയ ജനറല്‍ ബോഡിയില്‍ തെരഞ്ഞെടുത്തു. ഷമീര്‍ ബാബു (ചീഫ് കമീഷണര്‍), ഡോ. മുഹമ്മദ്‌ ഷൗക്കത്ത് പർവേസ് (കമീഷണര്‍ സ്കൗട്ട്, പ്രിൻസിപ്പല്‍ അല്‍യാസ്മിന്‍ ഇന്റർനാഷനല്‍ സ്കൂള്‍ റിയാദ്), മീര റഹ്മാന്‍ (കമീഷണര്‍ ഗൈഡ്, പ്രിൻസിപ്പല്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ റിയാദ്), ബിനോ മാത്യൂ (സെക്രട്ടറി), സവാദ് (ട്രഷറര്‍) തുടങ്ങിയവര്‍ നേതൃത്വം നൽകുന്ന 14 അംഗ ഭാരവാഹികളെയാണ് തെരഞ്ഞെടുത്ത്.
സൗദിയില്‍ ഉള്ള മുഴുവന്‍ ഇന്ത്യന്‍ സ്കൂളുകളിലെയും സ്കൗട്ട് പരിശീലനങ്ങളുടെയും പരീക്ഷകളുടെയും ചുമതല പുതിയതായി തെരഞ്ഞെടുത്ത നേതൃത്വത്തിനായിരിക്കും.

സ്കൗട്ട് ആൻഡ്‌ ഗൈഡ്സിന്റെ പരിശീലകർക്കുള്ള ദേശീയ അംഗീകാരം ഉള്ളവരും നിരവധി ദേശീയവും അന്തർദേശീയവുമായ ക്യാമ്പുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുള്ള പുതിയ നേതൃത്വം 2023 ജനുവരിയില്‍ രാജസ്ഥാനില്‍ നടക്കുന്ന ഇന്ത്യന്‍ പ്രസിഡന്റ് മുഖ്യാതിഥിയാകുന്ന ഭാരത്‌ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ 18-ാമത് നാഷനല്‍ ജാംബുരിയിലും ആഗസ്റ്റില്‍ സൗത്ത് കൊറിയയില്‍ നടക്കുന്ന ലോക സ്കൗട്ട്കളുടെ സംഗമമായ 25-ാമത് വേൾഡ് സ്കൗട്ട് ജാംബുരിയിലും പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്.

ഫോട്ടോ: ഷമീര്‍ ബാബു (ചീഫ് കമീഷണര്‍), ഡോ. മുഹമ്മദ്‌ ഷൗക്കത്ത് പർവേസ് (കമീഷണര്‍ സ്കൗട്ട്), മീര റഹ്മാന്‍ (കമീഷണര്‍ ഗൈഡ്), ബിനോ മാത്യൂ (സെക്രട്ടറി), സവാദ് (ട്രഷറര്‍)

Read More - സൗദിയില്‍ നടപ്പുവർഷ ബജറ്റിൽ 102 ശതകോടി റിയാൽ മിച്ചം; രാജ്യം വന്‍ സാമ്പത്തിക സ്ഥിതി നേടിയെന്ന് മന്ത്രാലയം

പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കാൻ ക്ഷണിച്ച് എംബസി

റിയാദ്: ജനുവരി എട്ട് മുതൽ 10 വരെ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ, സൗദിയിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിൽനിന്ന് സാധ്യമാകുന്നവരെല്ലാം പങ്കെടുക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. സൗദി അറേബ്യയിൽ ചെറുതും വലുതുമായ നാനൂറോളം പ്രവാസി സംഘടനകളുണ്ട്. ഒരു സംഘടനയിൽ നിന്ന് ഒരാളെങ്കിലും പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കാന്‍ ശ്രമിക്കണമെന്ന് ഇന്ത്യൻ സ്ഥാനപതിയുടെ ചുമതല വഹിക്കുന്ന എൻ. രാംപ്രസാദ് വാർത്താസേമ്മളനത്തിൽ ആവശ്യപ്പെട്ടു. 

Read More -  അടുത്ത വര്‍ഷത്തേക്കുള്ള സൗദി പൊതുബജറ്റ് പ്രഖ്യാപിച്ചു; 16 ശതകോടി റിയാല്‍ മിച്ചം വരുമെന്ന് പ്രതീക്ഷ

ഇതിനായി രജിസ്ട്രേഷൻ നടത്താൻ പ്രവാസി സമൂഹത്തിൽനിന്നുള്ളവരെ അദ്ദേഹം ക്ഷണിച്ചു. pbdindia.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കേണ്ടത്. 10 പേരടങ്ങുന്ന ഒരു സംഘമായോ ഒറ്റക്കോ രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഒരാൾക്ക് ഒരു ദിവസത്തേക്ക് 5,000 ഇന്ത്യൻ രൂപയും രണ്ട് ദിവസത്തേക്ക് 7,500 രൂപയും മൂന്ന് ദിവസത്തേക്ക് 10,000 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. പത്തോ അതിലധികമോ ആളുകളുള്ള സംഘങ്ങൾ ഒന്നിച്ചു രജിസ്റ്റർ ചെയ്യുമ്പോൾ 25 ശതമാനം ഇളവ് ലഭിക്കും.


Follow Us:
Download App:
  • android
  • ios