സെക്രട്ടറി ആയി ബി കെ മനുവിനെയും, ജോയിന്റ് സെക്രട്ടറി ആയി സമീന്ദ്രനെയും, പ്രസിഡന്റായി താലിബിനെയും വൈസ് പ്രെസിഡന്റായി ബ്രിജേഷിനെയും  ട്രെഷററായി അജിത രാജേന്ദ്രനെയും തിരഞ്ഞെടുത്തു. 

ഷാര്‍ജ: ഷാർജ,അജ്‌മാൻ,ഉമ്മുൽ ഖുവൈൻ എമിറേറ്റുകളിലെ സാംസ്കാരിക മുഖമായ മാസ്സ് ഷാർജയുടെ വാർഷിക പ്രധിനിധി സമ്മേളനം സഖാവ് മാധവൻ പാടി നഗറിൽ മുതിർന്ന നേതാവ് പ്രേമരാജൻ നിട്ടൂർ ഉദ്ഘാടനം ചെയ്തു. സമ്മേളനം സെക്രട്ടറി ആയി ബി കെ മനുവിനെയും, ജോയിന്റ് സെക്രട്ടറി ആയി സമീന്ദ്രനെയും, പ്രസിഡന്റായി താലിബിനെയും വൈസ് പ്രെസിഡന്റായി ബ്രിജേഷിനെയും ട്രെഷററായി അജിത രാജേന്ദ്രനെയും തെരഞ്ഞെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

കല-സാഹിത്യം-വനിതാ-ബാലവേദി-സ്പോർട്സ് -ജീവകാരുണ്യം-പബ്ലിക് റിലേഷൻസ് എന്നീ സബ് കമ്മിറ്റി കൺവീനർമാർ ഉൾപ്പെടുന്ന 21 അംഗ സെൻട്രൽ എക്സിക്യൂട്ടീവിനെയും, 75 അംഗ സെൻട്രൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.