1,200 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ ലോഞ്ച് മദീന വിമാനത്താവളത്തില്‍ തുറന്നു.

റിയാദ്: മദീന അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ലോഞ്ച് ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് ഉദ്‌ഘാടനം ചെയ്തു. 1,200 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ‘അൽ തൻഫീത്തി’ ലോഞ്ചിൽ പ്രതിവർഷം 240,000-ലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. ഉദ്ഘാടന ചടങ്ങിൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡൻറ് അബ്ദുൽ അസീസ് അൽ ദുവൈലേജും അൽ തൻഫീത്തി കമ്പനി ചെയർമാൻ മുഹമ്മദ് അൽഖുറൈസിയും പ്രാദേശിക സിവിൽ, സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.

Read Also- സംസം ജലം വീട്ടിലേക്ക് കൊണ്ടുപോകാൻ ഇനിയെളുപ്പം, വിമാനത്താവളങ്ങളിൽ അം​ഗീകൃത സംസം ജല വിൽപ്പന കേന്ദ്രങ്ങൾ സജ്ജം