ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍, ഡിസ്ട്രിക്ട് 318 റീജിയന്‍ B 14 നു കീഴില്‍ ഒമാനില്‍ പ്രവര്‍ത്തിച്ചു വരുന്ന മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ ഒമാന്‍ 2022 -2023 വര്‍ഷത്തേക്കുള്ള ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മസ്‌കറ്റ്: ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ ഒമാന് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍, ഡിസ്ട്രിക്ട് 318 റീജിയന്‍ B 14 നു കീഴില്‍ ഒമാനില്‍ പ്രവര്‍ത്തിച്ചു വരുന്ന മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ ഒമാന്‍ 2022 -2023 വര്‍ഷത്തേക്കുള്ള ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഈ വര്‍ഷം വിരമിക്കുന്ന ക്ലബ് പ്രസിഡന്റ് എംജെഎഫ് ലയണ്‍.തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ എംജെഎഫ് ലയണ്‍ രജി കെ തോമസ്സിന്റെ സാന്നിധ്യത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പുതിയ പ്രസിഡന്റ് ആയി എംജെഎഫ് ലയണ്‍ ജയശങ്കര്‍, സെക്രട്ടറി ലയണ്‍ ശശികുമാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ എംജെഎഫ് ലയണ്‍ അനൂപ് സത്യന്‍, ട്രഷറര്‍ ലയണ്‍ അനീഷ് വിജയന്‍ എന്നിവരെ തിരഞ്ഞെടുത്തു. ക്ലബ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്ത മീറ്റിംഗില്‍ ഐക്യകണ്‌ഠേനെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. നിലവിലെ സാഹചര്യങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ നടത്തുവാന്‍ ലയണ്‍സ് ക്ലബ് ഒമാന് സാധിച്ചിട്ടുണ്ട്.
ഒമാനിലും നാട്ടിലും സമൂഹത്തിലെ നിര്‍ധനരായ വ്യക്തികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കേരളത്തില്‍ ചില സാമൂഹ്യ സുരക്ഷാ സ്ഥാപനങ്ങള്‍ക്കും വേണ്ടി പ്രത്യേക പ്രോജെക്റ്റുകള്‍ മുഖാന്തരം ലയണ്‍സ് ക്ലബ് ഒമാന്‍ നാട്ടിലെ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലുമായി ചേര്‍ന്ന് സഹായങ്ങള്‍ എത്തിച്ചു നല്‍കിയിട്ടുണ്ടെന്നും നിയുക്ത പ്രസിഡണ്ട് ജയശങ്കര്‍ പറഞ്ഞു.
