സൗദിയിൽ വാഹനത്തിന്റെ എഞ്ചിൻ ഓഫാക്കാതെ പുറത്തിറങ്ങിയാൽ 150 റിയാൽ വരെ പിഴ ലഭിക്കും.
റിയാദ്: എൻജിൻ ഓഫാക്കാതെ വാഹനത്തിന്റെ ഡോർ തുറന്നിട്ട് പുറത്തിറങ്ങി പോയാൽ 150 റിയാൽ വരെ പിഴ ലഭിക്കും. സൗദി ട്രാഫിക്ക് നിയമ ലംഘന പട്ടികയിൽ പുതിയൊരു കുറ്റം കൂടി ഉൾപ്പെടുത്തി. വാഹനം ഓഫാക്കാതെ ഡോര്‍ തുറന്നിട്ട് പുറത്തിറങ്ങിപ്പോകുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.
ഇതിന് 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെ പിഴ ലഭിക്കും. വാഹനത്തില്‍ ന്ന് പുറത്തിറങ്ങിപ്പോകുന്നതിന് മുമ്പായി എന്‍ജിന്‍ ഓഫ് ചെയ്തിട്ടുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പുവരുത്തണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.


