
ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലെത്തിയാൽ പിഴ ഉറപ്പ്, ഉടനടി അറസ്റ്റും
ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് കടന്നാൽ 20,000 റിയാൽ പിഴ ചുമത്തുെമന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ‘അനുമതി പത്രമില്ലാതെ ഹജ്ജ് പാടില്ല’ എന്ന കാമ്പയിെൻറ ഭാഗമായാണ് നടപടി. അനുമതി സംബന്ധിച്ച രേഖകളില്ലാതെ ഹജ്ജ് നിർവഹിക്കുകയോ മക്കയിലേക്ക് കടക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും പിഴ കിട്ടും. ഏത് തരം സന്ദർശന വിസകളിൽ രാജ്യത്ത് എത്തിയവരായാലും ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നത് കുറ്റകരമാണ്.