
ഇനി കൂടുതൽ എളുപ്പത്തിൽ സൗദി പൗരത്വം നേടാം, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
പ്രവാസികളുടെ ഇഷ്ടസ്ഥലമാണ് സൗദി അറേബ്യ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും സാംസ്കാരിക പൈതൃകവും വിഷൻ 2030 പദ്ധതിയും മിക്കവരെയും സൗദിയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ചിലതാണ്. ഒരു വിദേശിയെ സംബന്ധിച്ചിടത്തോളം സൗദി പൗരത്വം നേടുകയെന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ, ഈയിടെ വന്ന ചില മാറ്റങ്ങൾ സൗദിയിൽ ജോലി ചെയ്യുന്ന പ്രൊഫഷണലായ ആൾക്കാർക്ക് സൗദി പൗരത്വം നേടുന്നതിനുള്ള പ്രക്രിയകൾ കൂടുതൽ എളുപ്പത്തിലാക്കിയിട്ടുണ്ട്.