അന്താരാഷ്ട്ര വനിതാ ദിനത്തില്‍ത്തന്നെ വനിതകളുടെ ഒരു കൂട്ടായ്മ സജീവമാക്കുവാന്‍ തുടങ്ങുന്നത് ഒരു നല്ല ശുഭസൂചകമാണ്. ഭാവിപരിപാടികള്‍ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രസിഡന്റ് ബീനാ രാധാകൃഷ്ണന്‍ പറഞ്ഞു.
മസ്‌കറ്റ് : മസ്‌കറ്റ് പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസ് വനിതാ വിങ്ങ് (MPCC) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് റജി ചെങ്ങന്നൂരും രക്ഷാധികാരി ഉമ്മര്‍ എരമംഗലവും സംയുക്ത പ്രസ്ഥാവനയില്‍ അറിയിച്ചു. വനിതാ വിങ്ങ് പ്രസിഡന്റായി ബീനാ രാധാകൃഷ്ണനും, സെക്രട്ടറിയായി ജോല്‍ഫി ഐസക്, ട്രഷററായി നീതു അനില്‍ എന്നിവരെ തിരഞ്ഞെടുത്തു.
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ത്തന്നെ വനിതകളുടെ ഒരു കൂട്ടായ്മ സജീവമാക്കുവാന്‍ തുടങ്ങുന്നത് ഒരു നല്ല ശുഭസൂചകമാണ്. ഭാവിപരിപാടികള്‍ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രസിഡന്റ് ബീനാ രാധാകൃഷ്ണന്‍ പറഞ്ഞു. പുതിയ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തി, KPCC യുടെ അംഗീകാരം MPCCയ്ക് ലഭിക്കുന്നതിനു വേണ്ടി KPCC പ്രസിഡന്റിനും സെക്രട്ടറിയ്ക്കും രേഖാമൂലം ആവശ്യം അറിയിച്ചിട്ടുണ്ട് എന്നും റജി ചെങ്ങന്നൂര്‍ അറിയിച്ചു.
