പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങളുടെ ലാന്‍ഡിങും ടാക്‌സിയിങും എളുപ്പമാക്കുന്ന എഎഎസ്എംജിസിഎസ് ലെവല്‍ ഫോര്‍ സംവിധാനമാണിത്. 'ഫോളോ ദി ഗ്രീന്‍ ലൈറ്റ്' എന്ന പേരില്‍ ഓരോ വിമാനത്തെയും പ്രത്യേകം അനുവദിച്ച സ്ഥലത്തേക്ക് നയിക്കുന്ന സൗകര്യവും പുതിയ സംവിധാനത്തിന്റെ ഭാഗമാണ്.
അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ അത്യാധുനിക വെളിച്ച സംവിധാനം ക്രമീകരിച്ചു. ദൂരക്കാഴ്ച കുറഞ്ഞാലും വിമാനം പുറപ്പെടാനും ഇറങ്ങാനും കഴിയുന്ന തരത്തിലാണ് വെളിച്ചം ക്രമീകരിച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ അത്യാധുനിക സംവിധാനമാണ് അബുദാബി വിമാനത്താവളത്തില്‍ നടപ്പിലാക്കിയത്.
പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങളുടെ ലാന്‍ഡിങും ടാക്‌സിയിങും എളുപ്പമാക്കുന്ന എഎഎസ്എംജിസിഎസ് ലെവല്‍ ഫോര്‍ സംവിധാനമാണിത്. 'ഫോളോ ദി ഗ്രീന്‍ ലൈറ്റ്' എന്ന പേരില്‍ ഓരോ വിമാനത്തെയും പ്രത്യേകം അനുവദിച്ച സ്ഥലത്തേക്ക് നയിക്കുന്ന സൗകര്യവും പുതിയ സംവിധാനത്തിന്റെ ഭാഗമാണ്. ഏത് കാലാവസ്ഥയിലും റണ്‍വേ തെളിഞ്ഞു കാണാന്‍ സാധിക്കുന്നതിനാല്‍ വിമാനം ഇറക്കാനും പുറപ്പെടാനും സാധിക്കും. കാലാവസ്ഥ തെളിയുന്ന വരെ വിമാനങ്ങള്‍ക്ക് കാത്തു നില്‍ക്കേണ്ടി വരാത്തതിനാല്‍ വിമാന കമ്പനികളുടെ ചെലവും കുറയ്ക്കാനാകും.
യുഎഇയില്‍ ഇ-സ്‌കൂട്ടര്‍ ഓടിക്കാനുള്ള പെര്‍മിറ്റ് ഇനി ഓണ്‍ലൈന്‍ വഴി
എമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് വീട്ടിലെത്തി ചെക്ക് ഇന്‍ ചെയ്യും; ലഗേജും എടുക്കും
ദുബൈ: എമിറേറ്റ്‌സില്‍ യാത്ര ചെയ്യുന്ന ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് അധികൃതര്‍ വീട്ടിലെത്തി ചെക്ക് ഇന്‍ ചെയ്തു തരും. രേഖകളും ബാഗുകളും പരിശോധിക്കുകയും ബോര്‍ഡിങ് പാസ് തരികയും ചെയ്യും. തിരിച്ചു പോകുമ്പോള്‍ ലഗേജ് അവരുടെ വാഹനത്തില്‍ കൊണ്ടു പോകുകയും ചെയ്യും.
യുഎഇയിലെ പകുതിയോളം കമ്പനികളും ഇത്തവണ ശമ്പള വര്‍ദ്ധനവിന് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ദുബൈയിലും ഷാര്‍ജയിലും താമസിക്കുന്ന യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. വിമാനത്തില്‍ കയറുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് എത്തിയാല്‍ മതി. യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേക്കുള്ള വാഹന സൗകര്യവും കമ്പനി നല്‍കും. യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പെങ്കിലും ഹോം ചെക്ക് ഇന്‍ ബുക്ക് ചെയ്യണം. ഈ സേവനം തികച്ചും സൗജന്യമായിരിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു.
