പരീക്ഷയില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് നേടിയാലേ വിജയിക്കുകയുള്ളൂ. വിജയിക്കുന്നവര്‍ക്ക് ലൈസന്‍സ് പെര്‍മിറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
ദുബൈ: യുഎഇയില്‍ ഇ-സ്‌കൂട്ടര്‍ ഓടിക്കാനുള്ള പെര്‍മിറ്റ് ഇനി മുതല്‍ ഓണ്‍ലൈനായും നേടാം. പെര്‍മിറ്റ് ലഭിക്കാന്‍ ആര്‍ടിഎ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. വെബ്‌സൈറ്റ് വഴി 30 മിനിറ്റ് സൗജന്യ ഓണ്‍ലൈന്‍ തിയറി പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കാണ് പെര്‍മിറ്റ് ലഭിക്കുക.
പരീക്ഷയില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് നേടിയാലേ വിജയിക്കുകയുള്ളൂ. വിജയിക്കുന്നവര്‍ക്ക് ലൈസന്‍സ് പെര്‍മിറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇ സ്‌കൂട്ടര്‍ സുരക്ഷാ നിയമങ്ങള്‍ വിശദമാക്കുന്ന റൈഡര്‍മാര്‍ക്കുള്ള മാനുവലും സഹായകരമാണ്. വെബ്‌സൈറ്റ് -
https://www.rta.ae/wps/portal/rta/ae/home/promotion/rta-esccoter?lang=ar.
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തത് 13.5 കോടി ദിര്‍ഹത്തിന്റെ മയക്കുമരുന്ന്
ഷാര്‍ജ: ഷാര്‍ജ പൊലീസിന്റെ ആന്റി നാര്‍ക്കോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത് 13.5 കോടി ദിര്‍ഹത്തിന്റെ മയക്കുമരുന്ന്. 2021 മുതല്‍ 2022 മേയ് വരെയുള്ള കണക്കാണിത്. ഇതേ കാലയളവില്‍ ലഹരിമരുന്ന് കടത്തും പ്രചാരണവുമായി ബന്ധപ്പെട്ട് 201 കേസുകളും കൈകാര്യം ചെയ്തതായി പൊലീസിന്റെ വാര്‍ഷിക് റിപ്പോര്‍ട്ടില്‍ പറയുന്നു.
822 കിലോഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്ന്, 94 കിലോഗ്രാം ഹാഷിഷ്, 251 കിലോഗ്രാം ഹെറോയിന്‍, മുപ്പത് ലക്ഷത്തിലധികം ലഹരിമരുന്ന് ഗുളികകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ലഹരിമരുന്നിനെതിരെ 81 ബോധവത്കരണ പരിപാടികള്‍ ഷാര്‍ജ പൊലീസ് സംഘടിപ്പിച്ചിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 58.8 ശതമാനം കൂടുതലാണിത്. മയക്കുമരുന്നിനെതിരെ കര്‍ശന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്.
യുഎഇയില്‍ മുപ്പത് നില കെട്ടിടത്തില്‍ തീപിടിത്തം; 19 പേര്‍ക്ക് പരിക്ക്
യാത്രക്കാരന്‍ ടാക്‌സിയില്‍ മറന്നുവെച്ച പണം തട്ടിയെടുത്തു; ദുബൈയില്‍ രണ്ടുപേര്‍ക്ക് ജയില്‍ശിക്ഷ
ദുബൈ: പണമടങ്ങിയ ഹാന്‍ഡ് ബാഗ് മോഷ്ടിച്ച രണ്ട് അറബ് യുവാക്കള്‍ക്ക് ഒരു മാസം തടവുശിക്ഷയും 30,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ ഡിസ്പ്യൂട്ട്‌സ് കോടതി. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
ദുബൈ ടാക്‌സിയുടെ ബാക്ക് സീറ്റില്‍ യാത്രക്കാരന്‍ മറന്നുവെച്ച ഹാന്‍ഡ് ബാഗാണ് ഇവര്‍ മോഷ്ടിച്ചത്. ഇതില്‍ 14,000 ദിര്‍ഹവും 3,900 യൂറോയുമാണ് ബാഗിലുണ്ടായിരുന്നത്. ബാഗ് തിരികെ കൊടുക്കുകയോ ഡ്രൈവറെ അറിയിക്കുകയോ ചെയ്യുന്നതിന് പകരം പ്രതികള്‍ പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു.
ദുബൈയിലെ സലാ അല്‍ ദിന്‍ സ്ട്രീറ്റില്‍ നിന്ന് ടാക്‌സിയില്‍ കയറിയതാണ് അറബ് വംശജന്‍. ഇറങ്ങാന്‍ നേരം ഇയാള്‍ തന്റെ ബാഗ് കാറിനുള്ളില്‍ മറന്നുവെച്ചു. ബാഗ് നഷ്ടമായതായി ഇയാള്‍ ദുബൈ ആര്‍ടിഎയ്ക്ക് പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പാരതിക്കാരന്‍ കാറില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ രണ്ട് യാത്രക്കാര്‍ കാറില്‍ കയറിയതായും കണ്ടെത്തി. കേസ് പിന്നീട് ദുബൈ പൊലീസ്, സിഐഡി സംഘത്തിന് കൈമാറി. അന്വേഷണത്തിനിടെ ഈ രണ്ട് യുവാക്കളെയും തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
