നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് സെന്റര്‍ കോംപ്ലക്സില്‍ ആരംഭിച്ച ബര്‍ദുബായ് സാറ്റ സെന്ററില്‍ വിപുലമായ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാവും, ബിഎല്‍എസ് ഇന്ത്യന്‍ പാസ്‍പോര്‍ട്ട്-വിസ സര്‍വീസ്, ആമിര്‍ -മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍, ഡു ടെലികോം ഓപ്പറേറ്റര്‍, അല്‍ അന്‍സാരി എക്സ്‍ചേഞ്ച്, അല്‍ റൊസ്താമണി എക്സ്‍ചേഞ്ച് തുടങ്ങിയവയുടെ സേവനങ്ങള്‍ ലഭിക്കും. 

ഷാര്‍ജ എയര്‍പോര്‍ട്ട് ട്രാന്‍സ്‍പോര്‍ട്ട് ഏജന്‍സി (സാറ്റ)യുടെ പുതിയ സെന്റര്‍ അല്‍ ഖലീജ് ബിസിനസ് സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങി. യുഎഇയില്‍ ഇതുവരെ സാറ്റയുടെ 13 കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. ജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന സാറ്റയുടെ 14-ാമത് സെന്ററാണ് ഇപ്പോള്‍ അല്‍ ഖലീജില്‍ ആരംഭിച്ചിരിക്കുന്നത്. 2019 ഫെബ്രുവരി 19നായിരുന്നു ബര്‍ദുബായിയുടെ ഹൃദയ ഭാഗത്ത് ജനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന പുതിയ സാറ്റ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്.

മള്‍ട്ടിഫങ്ഷണല്‍ കോംപ്ലക്സായ അല്‍ ഖലീജ് ബര്‍ദുബായില്‍ 1999ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രമുഖ റസ്റ്റേറന്റുകള്‍, ഫുഡ് ഔട്ട്‍ലെറ്റുകള്‍, വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍, അനുബന്ധ വസ്തുക്കളുടെ വിപണന കേന്ദ്രങ്ങള്‍, ഓപ്പണ്‍ സൂഖ്, മൊബൈല്‍ ഫോണുകളുടെയും ലാപ്‍ടോപ്പുകളുടെയും വിപുലമായ ശേഖരമുള്ള മൊബി ലാപ് മാര്‍ക്കറ്റ് തുടങ്ങിയവ കോംപ്ലക്സിലുണ്ട്. ഇതിന് പുറമെ നൂറോളം ഓഫീസുകളാണ് അല്‍ ഖലീജ് ഓഫീസ് ടവറില്‍ പ്രവര്‍ത്തിക്കുന്നത്.

നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് സെന്റര്‍ കോംപ്ലക്സില്‍ ആരംഭിച്ച ബര്‍ദുബായ് സാറ്റ സെന്ററില്‍ വിപുലമായ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാവും, ബിഎല്‍എസ് ഇന്ത്യന്‍ പാസ്‍പോര്‍ട്ട്-വിസ സര്‍വീസ്, ആമിര്‍ -മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍, ഡു ടെലികോം ഓപ്പറേറ്റര്‍, അല്‍ അന്‍സാരി എക്സ്‍ചേഞ്ച്, അല്‍ റൊസ്താമണി എക്സ്‍ചേഞ്ച് തുടങ്ങിയവയുടെ സേവനങ്ങള്‍ ലഭിക്കും. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രവൃത്തി സമയം. വെള്ളിയാഴ്ചകളില്‍ വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി 10 വരെയും പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രാഞ്ച് നേരിട്ട് സന്ദര്‍ശിക്കുകയും www.satatravels.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.