കുവൈത്തില്‍ ട്രാഫിക് നിയമലംഘനങ്ങളില്‍ 71 ശതമാനം കുറവ് രേഖപ്പെടുത്തി. 

കുവൈത്ത് സിറ്റി: പുതിയ ട്രാഫിക് നിയമം വിജയകരമായി നടപ്പാക്കി ആഭ്യന്തര മന്ത്രാലയം. പൗരന്മാരും പ്രവാസികളും നിയമം അനുസരിക്കാൻ കൂടുതൽ പ്രതിബദ്ധത കാണിക്കുന്നവെന്നാണ് വ്യക്തമാകുന്നത്. പുതിയ നിയമം നടപ്പാക്കിയ ആദ്യ ദിവസം തന്നെ 71 ശതമാനം ക്യാമറകളിൽ രേഖപ്പെടുത്തിയ നിയമലംഘനങ്ങളിൽ കുറവുണ്ടായതായി മന്ത്രാലയം അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ട്രാഫിക് നിയമലംഘനം കുറയ്ക്കാനും റോഡ് സുരക്ഷാ നിലവാരം ഉയർത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ കണക്കുകൾ പ്രകാരം ചൊവ്വാഴ്ച ക്യാമറകൾ കണ്ടെത്തിയ ലംഘനങ്ങളുടെ എണ്ണത്തിൽ ശ്രദ്ധേയമായ കുറവുണ്ടായി. ഏപ്രിൽ 15 ന് രേഖപ്പെടുത്തിയ ലംഘനങ്ങളെ അപേക്ഷിച്ച് ലംഘനങ്ങളുടെ എണ്ണം 71 ശതമാനം കുറഞ്ഞതായി സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, ലെയിൻ ലൈൻ അടയാളങ്ങൾ അവഗണിക്കുക എന്നിവ ലംഘനങ്ങളിൽ ഉൾപ്പെടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം