2018 ഡിസംബര്‍ 27ന് അന്നത്തെ വിദേശകാര്യമന്ത്രി ആദില്‍ ജുബൈറിനെ കൂടാതെ ഇബ്രാഹിം അസ്സാഫിനെയും അതേ വകുപ്പിന്‍റെ ചുമതലയില്‍ നിയമിക്കുകയായിരുന്നു. രണ്ട് മന്ത്രമാരായെങ്കിലും ഇബ്രാഹിം അസ്സാഫിനായിരുന്നു കൂടുതല്‍ ചുമതല

റിയാദ്: രണ്ട് സുപ്രാധന വകുപ്പുമന്ത്രിമാരെ മാറ്റി സൗദി അറേബ്യ. പത്ത് മാസം മുമ്പ് മാത്രം നിയമിതനായ ഇബ്രാഹിം അസ്സാഫിനെ മാറ്റിയാണ് പുതിയ വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ഫൈസലിനെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിയമിച്ചത്. പുതിയ ഗതാഗത മന്ത്രിയായി സാലിഹ് ബിന്‍ നാസര്‍ അല്‍ജാസറിനെയും നിമിച്ച് രാജകീയ ഉത്തരവിറങ്ങി.

018 ഡിസംബര്‍ 27ന് അന്നത്തെ വിദേശകാര്യമന്ത്രി ആദില്‍ ജുബൈറിനെ കൂടാതെ ഇബ്രാഹിം അസ്സാഫിനെയും അതേ വകുപ്പിന്‍റെ ചുമതലയില്‍ നിയമിക്കുകയായിരുന്നു. രണ്ട് മന്ത്രമാരായെങ്കിലും ഇബ്രാഹിം അസ്സാഫിനായിരുന്നു കൂടുതല്‍ ചുമതല. എന്നാല്‍ ഇപ്പോള്‍ പൂര്‍ണ ചുമതലയോടെയാണ് പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനെ നിയമിച്ചിരിക്കുന്നത്.

ഇദ്ദേഹം വിദേശകാര്യമന്ത്രിയുടെ മുതിര്‍ന്ന ഉപദേശകനായിരുന്നു. രാജാവിന്‍റെ ഉപദേഷ്ടാക്കളിലൊരാളായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഗതാഗത മന്ത്രി നബീല്‍ ബിന്‍ മുഹമ്മദ് അല്‍അമൂദിയെ മാറ്റിയാണ് സാലിഹ് ബിന്‍ നാസര്‍ അല്‍ജാസറിനെ പകരം നിയമിച്ചത്. നിലവില്‍ സൗദി എയര്‍ലൈന്‍സിന്‍റെ ഡയറക്ടര്‍ ജനറലാണ് അല്‍ജാസര്‍.