Asianet News MalayalamAsianet News Malayalam

പുതുവര്‍ഷം; കുവൈത്തില്‍ അവധി പ്രഖ്യാപിച്ചു

വാരാന്ത്യ ദിവസങ്ങളായ വെള്ളി, ശനി കൂടി കണക്കിലെടുത്താല്‍ തുടര്‍ച്ചയായി മൂന്ന് ദിവസമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ലഭിക്കുക.

New Year holiday announced in kuwait
Author
First Published Nov 24, 2022, 5:11 PM IST

കുവൈത്ത് സിറ്റി: പുതുവര്‍ഷം പ്രമാണിച്ച് കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചു. ജനുവരി ഒന്നിനാണ് അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ ദിവസങ്ങളായ വെള്ളി, ശനി കൂടി കണക്കിലെടുത്താല്‍ തുടര്‍ച്ചയായി മൂന്ന് ദിവസമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. അവധിക്ക് ശേഷം ജനുവരി രണ്ടിന് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും. 

Read More -  സ്‍ത്രീവേഷം ധരിച്ച് അനാശാസ്യ പ്രവര്‍ത്തനം; മസാജ് സെന്ററില്‍ നിന്ന് 11 പ്രവാസികളെ അറസ്റ്റ് ചെയ്‍തു

അതേസമയം യുഎഇയയില്‍ ദേശീയ ദിനവും സ്‍മരണ ദിനവും പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെയായിരിക്കും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയെന്ന് മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൊതുമേഖലയ്ക്ക് നേരത്തെ തന്നെ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടേതിന് സമാനമായി യുഎഇയിലെ ചില സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വാരാന്ത്യ അവധി ഞായറാഴ്ചയാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാരാന്ത്യ അവധി ഉള്‍പ്പെടെ നാല് ദിവസത്തെ അവധി ലഭിക്കും. അവധിക്ക് ശേഷം ഡിസംബര്‍ അഞ്ചിനായിരിക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കുകയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറഞ്ഞിരുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയവരുടെ ത്യാഗങ്ങള്‍ അനുസ്‍മരിക്കുന്നതിനായി എല്ലാ വര്‍ഷവും നവംബര്‍ 30നാണ് യുഎഇയില്‍ സ്‍മരണ ദിനം ആചരിക്കുന്നത്. എന്നാല്‍ ദേശീയ ദിനത്തിന്റെ അവധിക്കൊപ്പം സ്‍മരണ ദിനത്തിന്റെയും അവധി ഉള്‍പ്പെടുത്തിയാണ് ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ അവധി നല്‍കുന്നത്.

Read More - ഇന്‍റര്‍നെറ്റ് വഴിയുള്ള വിവാഹം; നിയമസാധുത അംഗീകരിച്ച് ഫത്വ അതോറിറ്റി

കുവൈത്തില്‍ കുട്ടികള്‍ക്കുള്ള ഫാമിലി വിസയ്ക്ക് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസക്കാര്‍ക്ക് കുട്ടികളെ കൂടെ ചേര്‍ക്കുന്നതിനായുള്ള ഫാമിലി വിസയ്ക്കായി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിലെ ഇമ്മിഗ്രേഷന്‍ ആന്‍ഡ് പാസ്‌പോര്‍ട്‌സ് അഫയേഴ്‌സ് വിഭാഗമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് നിലവില്‍ അവസരം നല്‍കുക. കുട്ടികള്‍ക്ക് വിസ ലഭിക്കുന്നതിന് വേണ്ട എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് അപേക്ഷകള്‍ സ്വീകരിക്കുക. 

Follow Us:
Download App:
  • android
  • ios