Asianet News MalayalamAsianet News Malayalam

വരുന്ന ശനിയാഴ്‍ചയിലെ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം രണ്ട് മില്യന്‍ ദിര്‍ഹം

ഒന്നാം സമ്മാനം 50,000,000 ദിര്‍ഹമായി തുടരും. 

Next Mahzooz draw to feature AED 2000000 second prize
Author
Dubai - United Arab Emirates, First Published Aug 1, 2021, 6:16 PM IST

ദുബൈ: യുഎഇയിലെ മഹ്സൂസ് സ്റ്റുഡിയോയില്‍ വെച്ച് കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന 36-ാമത് തത്സമയ പ്രതിവാര നറുക്കെടുപ്പില്‍ 2,297 വിജയികള്‍ ആകെ 163,385 ദിര്‍ഹത്തിന്‍റെ സമ്മാനങ്ങള്‍ സ്വന്തമാക്കിയതായി മഹ്സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍എല്‍സി അറിയിച്ചു. 86 പേര്‍ 1,000 ദിര്‍ഹം വീതം നേടി. 2,211 പേരാണ് 35 ദിര്‍ഹം വീതം സമ്മാനമായി സ്വന്തമാക്കിയത്. 20, 23, 28, 35, 43, 44 എന്നിവയായിരുന്നു കഴിഞ്ഞയാഴ്ച നറുക്കെടുത്ത സംഖ്യകള്‍. 

നറുക്കെടുത്ത ആറ് സംഖ്യകളില്‍ ആറെണ്ണവും യോജിച്ചുവരുന്നവര്‍ക്കുള്ള ഒന്നാം സമ്മാനമായ 50,000,000 ദിര്‍ഹം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. നറുക്കെടുത്ത ആറ് സംഖ്യകളില്‍  അഞ്ചെണ്ണം  യോജിച്ച് വരുന്നവര്‍ക്കുള്ള രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹത്തിനും കഴിഞ്ഞയാഴ്ച ആരും അര്‍ഹത നേടിയില്ല. ഈ സാഹചര്യത്തില്‍ മഹ്‌സൂസിന്റെ നിയമപ്രകാരം, 2021 ഓഗസ്റ്റ് ഏഴ് ശനിയാഴ്ച യുഎഇ സമയം രാത്രി ഒന്‍പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ രണ്ടാം സമ്മാനത്തുക 20,00,000 ദിര്‍ഹമാക്കി വര്‍ധിപ്പിക്കും.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

'മഹ്‌സൂസ്' എന്നാല്‍ അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ഒരേയൊരു പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്സൂസ്, ആഴ്ചതോറും നല്‍കുന്ന ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണൊരുക്കുന്നത്. ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹ്സൂസ്. ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. നറുക്കെടുപ്പ് മഹ്സൂസ് സ്റ്റുഡിയോയില്‍ നിന്ന് എല്ലാ ശനിയാഴ്ചയും www.mahzooz.ae എന്ന വെബ്സൈറ്റ് വഴിയും @MyMahzooz ഫേസ്ബുക്ക്, യുട്യൂബ് പേജുകള്‍ വഴിയും തത്സമയം സംപ്രേക്ഷണം ചെയ്യും. ലെബനീസ് ടെലിവിഷന്‍ അവതാരകന്‍ വിസാം ബ്രെയ്ഡിയും മലയാളി മോഡലും അവതാരകയും സംരംഭകയുമായ ഐശ്വര്യ അജിതുമാണ് ലൈവ് നറുക്കെടുപ്പിന്റെ അവതാരകര്‍.

Follow Us:
Download App:
  • android
  • ios