റിയാദ്: ബലി പെരുന്നാളിനോടനുബന്ധിച്ച് സൗദി അറേബ്യന്‍ സ്റ്റോക്ക് എക്സ്‍ചേഞ്ച് ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഓഗസ്റ്റ് ഒന്‍പത് മുതല്‍ 17 വരെ അവധിയായിരിക്കുമെന്നാണ് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പ്.

ഓഹരിവിപണിയിലെ വ്യാപാരം ഓഗസ്റ്റ് എട്ടിന് (ദുല്‍ഹജ്ജ് ഏഴ്) അവസാനിക്കും. അവധിക്ക് ശേഷം ഓഗസ്റ്റ് 18ന് (ദുല്‍ഹജ്ജ് 17) വ്യാപാരം പുനരാരംഭിക്കുമെന്നും സ്റ്റോക്ക് എക്സ്‍ചേഞ്ച് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.