വേശ്യാവൃത്തി ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ നിരവധി പ്രവാസികളാണ് കഴിഞ്ഞ ആഴ്ചകളില്‍ ഈ പരിശോധക സംഘത്തിന്റെ പിടിയിലായത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ ഒന്‍പത് പ്രവാസികളെ അറസ്റ്റ് ചെയ്‍തു. വിവിധ രാജ്യക്കാരായ ഇവര്‍ ഓണ്‍ലൈനിലും പൊതുസ്ഥലങ്ങളിലും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. പിടിയിലായവര്‍ക്കെതിരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കുവൈത്തിലെ കിമിനല്‍ സെക്യൂരിറ്റി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ വിഭാഗം. വേശ്യാവൃത്തി ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ നിരവധി പ്രവാസികളാണ് കഴിഞ്ഞ ആഴ്ചകളില്‍ ഈ പരിശോധക സംഘത്തിന്റെ പിടിയിലായത്. നിയമ ലംഘകരായ വിദേശികളെ പിടികൂടുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ നടന്നുവരുന്ന ശക്തമായ പരിശോധനകളുടെ ഭാഗമായാണ് നടപടികള്‍. തൊഴില്‍, താമസ നിയമലംഘകര്‍ക്ക് പുറമെ ഗതാഗത നിയമലംഘനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവാസികളെയും പിടികൂടുന്നുണ്ട്. ഇവരെയെല്ലാം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യത്തു നിന്ന് എത്രയും വേഗം നാടുകടത്തുകയാണ് അധികൃതര്‍ ചെയ്യുന്നത്. ഇവര്‍ക്ക് പിന്നീട് മറ്റൊരു വിസയില്‍ പോലും കുവൈത്തിലേക്ക് മടങ്ങിവരാന്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. 

Scroll to load tweet…

Read also: താമസ സ്ഥലങ്ങളില്‍ ലൈസന്‍സില്ലാതെ വാണിജ്യ പ്രവര്‍ത്തനം; 11 പ്രവാസികള്‍ അറസ്റ്റില്‍

YouTube video player