പ്രദേശത്തെ മതകാര്യ പൊലീസ് കെട്ടിടത്തിന് സമീപം വാട്ടർ ടാങ്കിന് മുകളിൽ സ്ഥാപിച്ച മോട്ടോർ സംരക്ഷിക്കാൻ സ്ഥാപിച്ച ഇരുമ്പ് കൂടിൽ സ്‍പർശിച്ചപ്പോഴാണ് ബാലന് വൈദ്യുതാഘാതമേറ്റത്.

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽബാത്വിനിൽ വൈദ്യുതാഘാതമേറ്റ് ഒമ്പതു വയസുകാരൻ മരിച്ചു. ഹഫർ അൽബാത്വിനിലെ ഓൾഡ് സൂഖിലാണ് അപകടം. പ്രദേശത്തെ മതകാര്യ പൊലീസ് കെട്ടിടത്തിന് സമീപം വാട്ടർ ടാങ്കിന് മുകളിൽ സ്ഥാപിച്ച മോട്ടോർ സംരക്ഷിക്കാൻ സ്ഥാപിച്ച ഇരുമ്പ് കൂടിൽ സ്‍പർശിച്ചപ്പോഴാണ് ബാലന് വൈദ്യുതാഘാതമേറ്റത്. ഷോക്കേറ്റ് പിടയുന്ന ബാലനെ കണ്ട സൗദി പൗരന്മാരിൽ ഒരാൾ ഉടൻ തന്നെ കിങ് ഖാലിദ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു.

Read also: വാഹനാപകടത്തിൽ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ സൗദി അറേബ്യയില്‍ ഖബറടക്കി

സന്ദര്‍ശക വിസയില്‍ മകളുടെ അടുത്തെത്തിയ മലയാളി മരിച്ചു
ദോഹ: സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പന്നിയങ്കര പലാക്കില്‍ മാളിയേക്കല്‍ ഉസ്‍മാന്‍ കോയ (63) ആണ് തിങ്കളാഴ്ച ദോഹയില്‍ മരിച്ചത്. നേരത്തെ കുവൈത്തില്‍ പ്രവാസിയായിരുന്നു.

ദോഹയിലുള്ള മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം ഭാര്യയ്ക്കൊപ്പം ഖത്തറിലെത്തിയത്. ചെറിയ അറയ്ക്കല്‍ അബ്‍ദുല്ലക്കോയയുടെയും പലാക്കില്‍ മാളിയക്കല്‍ മറിയം ബീവിയുടെയും മകനാണ്. കുഞ്ഞിബി മാമുക്കോയയാണ് ഭാര്യ. മകള്‍ - മറിയം. മരുമകന്‍ - സിഷാന്‍ ഉസ്‍മാന്‍. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കി.

Read also: പത്ത് ദിവസം മുമ്പ് കാണാതായ പ്രവാസി മലയാളിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി