ആകെ രോഗമുക്തരുടെ എണ്ണം 7,80,532 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,211 ആണ്. രോഗബാധിതരില്‍ 7,631 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 159 പേര്‍ ഗുരുതരാവസ്ഥയിലാണ്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് മൂലം ഇന്നും മരണമില്ല. പുതുതായി 603 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 946 പേര്‍ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,97,374 ആയി. 

ആകെ രോഗമുക്തരുടെ എണ്ണം 7,80,532 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,211 ആണ്. രോഗബാധിതരില്‍ 7,631 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 159 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 18,867 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 201, ജിദ്ദ 91, ദമ്മാം 62, മക്ക 24, മദീന 21, ഹുഫൂഫ് 20, ദഹ്‌റാന്‍ 18, ത്വാഇഫ് 14, അബഹ 10 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി

ഹജ്ജിന് അനുമതിയില്ലാത്തവര്‍ക്ക് യാത്രാസൗകര്യം ഒരുക്കിയാല്‍ തടവും പിഴയും

റിയാദ്: അനുമതിപത്രമില്ലാത്തവരെ ഹജ്ജിന് കൊണ്ടുപോകാന്‍ വാഹന സൗകര്യമൊരുക്കുന്നവര്‍ക്ക് ആറ് മാസംവരെ തടവും 50,000 റിയാല്‍ വരെ പിഴയും ശിക്ഷിക്കുമെന്ന് സൗദി ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്.

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വാഹനത്തിലെ ഒരോ വ്യക്തിക്കും 50,000 റിയാല്‍ വീതം എന്ന നിലയിലായിരിക്കും പിഴ. വാഹനത്തിന്റെ ഡ്രൈവര്‍ ഒരു പ്രവാസിയാണെങ്കില്‍ ശിക്ഷ നടപ്പാക്കിയ ശേഷം നാടുകടത്തും. രാജ്യത്തേക്ക് പുനഃപ്രവേശിക്കുന്നത് തടയും. ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനം കണ്ടുകെട്ടും.