Asianet News MalayalamAsianet News Malayalam

ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്സ്

രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് ഇന്ത്യയില്‍ നിന്ന് പ്രവേശന അനുമതി നല്‍കിയതിന് പിന്നാലെ 23 മുതല്‍ സര്‍വീസ് തുടങ്ങുമെന്നായിരുന്നു നേരത്തെ എമിറേറ്റ്സ്  അറിയിച്ചിരുന്നത്. 

no india uae flights till july 6 says emirates airlines
Author
Dubai - United Arab Emirates, First Published Jun 24, 2021, 11:38 PM IST

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്. സര്‍വീസുകള്‍ ഏഴിന് പുനഃരാരംഭിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. യാത്രാക്കാരുടെ ട്വിറ്ററിലൂടെയുള്ള അന്വേഷണത്തിന് മറുപടിയായാണ് എമിറേറ്റ്സ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് ഇന്ത്യയില്‍ നിന്ന് പ്രവേശന അനുമതി നല്‍കിയതിന് പിന്നാലെ 23 മുതല്‍ സര്‍വീസ് തുടങ്ങുമെന്നായിരുന്നു നേരത്തെ എമിറേറ്റ്സ്  അറിയിച്ചിരുന്നത്. എന്നാല്‍ സര്‍വീസ് തുടങ്ങാത്തത് സംബന്ധിച്ച് യാത്രക്കാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് അധികൃതര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

 

സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുയാണെന്നും പ്രോട്ടോക്കോളുകളിലും മാര്‍ഗനിര്‍ദേശങ്ങളിലും മാറ്റങ്ങളുണ്ടാകുമ്പോള്‍ അവ യാത്രക്കാരെ യഥാസമയം അറിയിക്കുമെന്നും എമിറേറ്റ്സിന്റെ വിശദീകരണത്തില്‍ പറയുന്നു. ജൂണ്‍ ആറ് വരെ യുഎഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യയും അറിയിച്ചിരുന്നു.

 

Follow Us:
Download App:
  • android
  • ios