രാജ്യത്തെ കൊവിഡ് രോഗബാധിതരിൽ 4,340 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 56 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ 133 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണവും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസമായി. നിലവിലെ രോഗബാധിതരിൽ 259 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,52,705 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,39,296 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,069 ആയി തുടരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്തെ കൊവിഡ് രോഗബാധിതരിൽ 4,340 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 56 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 11,868 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ - 29, റിയാദ് - 23, മക്ക - 19, മദീന - 17, ത്വാഇഫ് - 8, ദമ്മാം - 7, ജിസാൻ - 6, അബഹ - 5, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 63,839,541 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,368,483 ആദ്യ ഡോസും 24,697,510 രണ്ടാം ഡോസും 12,773,548 ബൂസ്റ്റർ ഡോസുമാണ്.