ആകെ രോഗമുക്തരുടെ എണ്ണം 7,35,699 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,050 ആയി തുടരുന്നു. രോഗബാധിതരില്‍ 6,547 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 90 പേരുടെ നില ഗുരുതരം.

റിയാദ്: കൊവിഡില്‍ സൗദി അറേബ്യക്ക് ആശ്വാസം നല്‍കിയ ദിനമാണ് ചൊവ്വാഴ്ച. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒറ്റ മരണം പോലും റിപ്പോര്‍ട്ട് ചെയ്തില്ല. അതെസമയം പുതുതായി 116 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരില്‍ 298 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,51,296 ആയി.

ആകെ രോഗമുക്തരുടെ എണ്ണം 7,35,699 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,050 ആയി തുടരുന്നു. രോഗബാധിതരില്‍ 6,547 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 90 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 13,605 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. ജിദ്ദ 24, റിയാദ് 23, മക്ക 13, മദീന 12, തായിഫ് 8, ദമ്മാം 7, അബഹ 4 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 63,248,563 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,280,624 ആദ്യ ഡോസും 24,599,244 രണ്ടാം ഡോസും 12,368,695 ബൂസ്റ്റര്‍ ഡോസുമാണ്.