രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 805,879 ആയി. ആകെ രോഗമുക്തരുടെ എണ്ണം 789,192 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,233 ആണ്. 

റിയാദ്: സൗദി അറേബ്യയിൽ ബുധനാഴ്ചയും കൊവിഡ് മൂലമുള്ള മരണമൊന്നും റിപ്പോർട്ട് ചെയ്തില്ല. തുടർച്ചയായി രണ്ടാം ദിവസം മരണമില്ലാത്തതോടെ വലിയ ആശ്വാസമാണ് പകരുന്നത്. അതേസമയം പുതുതായി 602 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 432 പേർ സുഖം പ്രാപിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 805,879 ആയി. ആകെ രോഗമുക്തരുടെ എണ്ണം 789,192 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,233 ആണ്. രോഗബാധിതരിൽ 7,454 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 139 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 24 മണിക്കൂറിനിടെ 18,697 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. 

റിയാദ് - 170, ജിദ്ദ - 105, ദമ്മാം - 46, മക്ക - 32, മദീന - 23, അബഹ - 22, ത്വാഇഫ് - 17, ഹുഫൂഫ് - 17, ജീസാൻ - 12, ദഹ്റാൻ - 11, അൽബാഹ - 9, ബുറൈദ - 8, നജ്റാൻ - 6, ഖോബാർ - 6, ഹാഇൽ - 5, ഖമീസ് മുശൈത്ത് - 5, ഉനൈസ - 5, ജുബൈൽ - 5, തബൂക്ക് - 4, ഖത്വീഫ് - 4, ബേയ്ഷ് - 3, യാംബു - 3, അൽറസ് - 3, ബൽജുറൈഷി - 3, ബല്ലസ്മർ - 3, അറാർ - 2, അഫീഫ് - 2, അബൂ അരീഷ് - 2, സറാത് ഉബൈദ - 2, മൻദഖ് - 2, ബീഷ - 2, ഫീഫ - 2, വാദി ദവാസിർ - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

സൗദി അറേബ്യയില്‍ ശനിയാഴ്ച വരെ ചൂട് തുടരും
റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. റിയാദിന്റെ കിഴ്കന്‍ പ്രദേശങ്ങള്‍, ഖസീം, വടക്കന്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 47 ഡിഗ്രി വരെയായിരിക്കും.

ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും പരമാവധി താപനില 47 ഡിഗ്രി സെല്‍ഷ്യസിനും 50 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മദീനയിലെയും യാംബുവിന്റെ ചില ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ ചൂട് ഉയരും. താപനില 47 ഡിഗ്രി മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നാണ് മുന്നറിയിപ്പ്.

റിയാദില്‍ വ്യാപാര കെട്ടിട സമുച്ചയത്തില്‍ തീപിടിത്തം
റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ ഒരു വ്യാപാര കെട്ടിട സമുച്ചയത്തില്‍ തീപിടിത്തം. അല്‍ഫൈഹാ ഡിസ്ട്രിക്ടില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തിലാണ് തിങ്കളാഴ്ച്ച അഗ്‌നിബാധ ഉണ്ടായത്. കെട്ടിടത്തില്‍ വൈദ്യുതി മീറ്ററുകള്‍ സ്ഥാപിച്ച മുറിയിലാണ് തീ ആദ്യം പടര്‍ന്നുപിടിച്ചത്.

വൈകാതെ കൂടൂതല്‍ സ്ഥലത്തേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റ് ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലും കേടുപാടുകള്‍ സംഭവിച്ചു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.