18 നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർത്ഥികൾക്കാണ് സ്റ്റുഡന്റ് ഐ.ഡി കാർഡ്. 

തിരുവനന്തപുരം: ഇന്ത്യയ്ക്കകത്തും, വിദേശത്തുമുളള പ്രവാസി കേരളീയര്‍ക്കായുളള നോര്‍ക്ക റൂട്ട്സിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇനി പുതിയ രൂപത്തില്‍. കാര്‍ഡുകളുടെ പരിഷ്കരിച്ച ഡിസൈനിന്റെ പ്രകാശനം നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. നോര്‍ക്ക ആസ്ഥാനമായ തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ സി.ഇ.ഒ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി, ഐ.ഡി കാര്‍ഡു വിഭാഗത്തില്‍ നിന്നും രമണി.കെ, ശ്രീജ എന്‍.സി, എന്നിവര്‍ സംബന്ധിച്ചു. 

ലോകത്തെമ്പാടുമുളള പ്രവാസികേരളീയരെ കണ്ടെത്താനും ആവശ്യഘട്ടങ്ങളിൽ സര്‍ക്കാര്‍ സഹായം എത്തിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഐ.ഡി കാർഡ് സേവനങ്ങൾ. പ്രവാസി ഐ.ഡി കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ്, എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് എന്നിവയുടെ പരിഷ്കരിച്ച ഡിസൈനാണ് പുറത്തിറക്കിയത്. അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ പുതിയ ഡിസൈനിലുളള കാര്‍ഡുകള്‍ ലഭ്യമാക്കും. 

18 നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർത്ഥികൾക്കാണ് സ്റ്റുഡന്റ് ഐ.ഡി കാർഡ്. ഐ.ഡി കാര്‍ഡുകള്‍ക്കും എൻ.ആർ.കെ ഇൻഷുറൻസ് കാർഡിനും മൂന്നു വര്‍ഷവുമാണ് കാലാവധി. അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org വഴി പ്രസ്തുത സേവനങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ഹെഡ്ഡോഫീസ് ഐ.ഡി കാർഡ് വിഭാഗം 0471 2770543, 0471 2770528 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്)എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...