കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങ്ഡം (UK) മിലെ ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍.
തിരുവനന്തപുരം: ഡോക്ടര്‍മാർക്ക് അവസരങ്ങളുമായി നോര്‍ക്ക-യു.കെ കരിയര്‍ ഫെയര്‍ കൊച്ചിയില്‍. നോര്‍ക്ക റൂട്ട്സ് യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന്‍ നവംബര്‍ 06 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങ്ഡം (UK) മിലെ ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍.
ഡോക്ടര്‍മാര്‍-യു.കെ (ഇംഗ്ലണ്ട്)
സൈക്രാട്രി വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്ക് നിരവധി അവസരങ്ങളാണ് യു.കെ യിലുളളത്. ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. ഇതില്‍ രണ്ടു വര്‍ഷക്കാലം അധ്യാപന പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. Professional and Linguistic Assessments Board (PLAB) യോഗ്യത ആവശ്യമില്ല. അഭിമുഖസമയത്ത് OET/IELTS (UK-SCORE) നിര്‍ബന്ധമില്ല. നിയമനം ലഭിച്ചാല്‍ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്.
ഡോക്ടര്‍മാര്‍-യു.കെ (വെയില്‍സ്) സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ ജനറല്‍ മെഡിസിനിലോ, ഓങ്കോളജിയിലോ ബിരുദാനന്തര ബിരുദം. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. PLAB നിര്‍ബന്ധമില്ല. സ്പോണ്‍സര്‍ഷിപ്പിലൂടെ യു.കെ യില്‍ രജിസ്ട്രേഷന്‍ നേടാന്‍ അവസരം. അഭിമുഖഘട്ടത്തില്‍ IELTS/OET (UK SCORE) യോഗ്യത അനിവാര്യമല്ല. തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രസ്തുത യോഗ്യത നേടേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.nifl.norkaroots.org എന്ന വെബ്ബ്സൈറ്റിൽ ലഭ്യമായ ലിങ്കിലൂടെ അപേക്ഷിക്കാവുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ (ENGLISH, MALAYALAM) 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ uknhs.norka@kerala.gov.in.
Read Also - പോളിസി എടുത്താല്‍ പിന്നെ പുതുക്കേണ്ട; ആയുഷ്കാല ഹെൽത്ത് ഇൻഷുറൻസ് നടപ്പാക്കാനൊരുങ്ങി ഈ ഗള്‍ഫ് രാജ്യം
വിസാ നിയമങ്ങളില്‍ മാറ്റങ്ങളുമായി ഒമാന്‍; 'ഈ രാജ്യത്തിന് ഇനി പുതിയ വിസ നല്‍കില്ല'
മസ്‌ക്കറ്റ്: വിസ നിയമങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍. ടൂറിസ്റ്റ്, വിസിറ്റിംഗ് വിസകളില്‍ ഒമാനില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ സാധിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വിസ മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് നിന്ന് പുറത്തുപോയി പുതുക്കേണ്ടി വരുമെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. നേരത്തെ വിസിറ്റിംഗ് വിസയില്‍ ഒമാനിലെത്തുന്നവര്‍ക്ക് 50 റിയാല്‍ നല്‍കിയാല്‍ വിസ മാറാന്‍ സാധിച്ചിരുന്നു.
ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് പുതിയ വിസ അനുവദിക്കുന്നതും താത്കാലികമായി നിര്‍ത്തിവച്ചതായി ഒമാന്‍ അറിയിച്ചു. നിലവില്‍ തൊഴില്‍, താമസ വിസകളില്‍ കഴിയുന്ന ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് വിസ പുതുക്കി നല്‍കും. വിസാ നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍ ഒക്ടോബര്‍ 31 മുതല്‍ പ്രാബല്യത്തില്‍ വന്നതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
