Asianet News MalayalamAsianet News Malayalam

പുതിയ ഒഇടി, ഐഇഎൽടിഎസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നോർ‍ക്ക; സമയപരിധി ഏപ്രില്‍ 27 വരെ

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച്  2024 ഏപ്രില്‍ 27 നകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത്ത് കോളശ്ശേരി അറിയിച്ചു.

norka roots invited applications for new batch of oet and ielts courses
Author
First Published Apr 22, 2024, 5:59 PM IST

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ  ലാഗ്വേജസിന്റെ (N.I.F.L) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ പുതിയ ഒഇടി, ഐഇഎൽടിഎസ് (OFFLINE/ONLINE) ജര്‍മ്മന്‍ A1,A2, B1 (OFFLINE)കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച്  2024 ഏപ്രില്‍ 27 നകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത്ത് കോളശ്ശേരി അറിയിച്ചു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.  IELTS ബാച്ചിലേയ്ക്ക് മറ്റുളളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. 

Read Also - ഇന്ന് മുതൽ മഴയ്ക്ക് സാധ്യത; കാലാവസ്ഥ അറിയിപ്പ്, തീവ്രത കുറയും, ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി യുഎഇ അധികൃതർ

എൻഐഎഫ്എൽ സെന്ററുകളില്‍ ഓഫ്‌ലൈൻ  ക്ലാസുകളുടെ സമയം രാവിലെ ഒന്‍പത് മണി മുതൽ (09.00 AM) ഉച്ചയ്ക്ക് ഒരു മണി (01.00 PM) വരെയും ഉച്ചകഴിഞ്ഞുള്ള സെഷന്‍ ഒരു (01.00 PM) മണി മുതല്‍ മുതൽ വൈകിട്ട് അഞ്ച് (05.00 PM) മണി വരെയും ആയിരിക്കും. തിങ്കൾ മുതൽ വെള്ളി വരെയാണ് ക്ലാസുകൾ. ഓൺലൈൻ ബാച്ച് രാവിലെ 7 മുതൽ 9 വരെ അല്ലെങ്കിൽ വൈകിട്ട് 7 മുതൽ 9 വരെയും ആണ്.  ഒഇടി, ഐഇഎൽടിഎസ് ഓഫ് ലൈൻ ബാച്ചുകളുടെ കോഴ്സ് ദൈർഘ്യം രണ്ടു മുതല്‍ മൂന്നു  മാസവും ഓൺലൈൻ ബാച്ചുകളുടെ കോഴ്സ് ദൈർഘ്യം ഒരു മാസവുമായിരിക്കും. മുൻകാലങ്ങളിൽ ഒഇടി/ ഐഇഎൽടിഎസ് പരീക്ഷ എഴുതിയവര്‍ക്കു മാത്രമായിരിക്കും ഓൺലൈൻ ബാച്ചിലേക്കുള്ള പ്രവേശനം.  

ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്ക് +91-7907323505 (തിരുവനന്തപുരം) +91-8714259444 (കോഴിക്കോട്) എന്നീ മൊബൈല്‍ നമ്പറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios