കഴിഞ്ഞ ദിവസം ഉച്ചക്ക് ശാരീരിക അസ്വസ്ഥത തോന്നി ഡോക്ടറെ കണ്ട് വന്നതിന് ശേഷം വൈകീട്ട് കലശലായ നെഞ്ച് വേദന അനുഭവപ്പെടുകയും ഉടനടി ആശുപത്രിയിലെത്തി...

റിയാദ്: മലയാളി റിയാദിലെ ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ കായംകുളം പത്തിയൂര്‍കാല സ്വദേശി അരിവണ്ണൂര്‍ വീട്ടില്‍ രാമകൃഷ്ണപിള്ള മധുസൂദനന്‍ പിള്ള (66) ആണ് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചത്.

25 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം സൗദി ഫുഡ് കാറ്ററിങ് കമ്പനിയുടെ കീഴില്‍ റിയാദ് ന്യൂ സനാഇയിലെ ലാസുര്‍ഡി ഗോള്‍ഡ് കമ്പനിയില്‍ കാറ്ററിങ് സൂപര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ശാരീരിക അസ്വസ്ഥത തോന്നി ഡോക്ടറെ കണ്ട് വന്നതിന് ശേഷം വൈകീട്ട് കലശലായ നെഞ്ച് വേദന അനുഭവപ്പെടുകയും ഉടനടി ആശുപത്രിയിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

ഭാര്യ: രാജലക്ഷ്മി പിളള (റിട്ടയേര്‍ഡ് അധ്യാപിക). ഏക മകന്‍ ഹരികൃഷ്ണന്‍ ദുബൈയിലാണ്. മൃതദേഹം ദുബൈ വഴി കാര്‍ഗോ വിമാനത്തില്‍ നാട്ടിലെത്തിക്കാനുള്ള ശ്രമവുമായി സൗദി കാറ്ററിങ് കമ്പനി ഉദ്യോഗസ്ഥരും ലാസുര്‍ഡി ഗോള്‍ഡ് കമ്പനി തൊഴിലാളിയും കേളി ന്യൂസനാഇയ യൂനിറ്റ് പ്രവര്‍ത്തകനുമായ രാജേഷും രംഗത്തുണ്ട്.