ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണമുയരുന്നു. സൗദിയില്‍ 24 മണിക്കൂറിനിടെ 1132 പേർക്ക് രോഗം സ്ഥിരീകരിച്ചു.   ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കുകയാണെങ്കിൽ അടിയന്തരമായി നാട്ടിൽ എത്തേണ്ടവർക്കായിരിക്കും മുൻഗണന നല്‍കുകയെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ അറിയിച്ചു.

ഗള്‍ഫു നാടുകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം 24,000 ആയി. സൗദിയില്‍ ഇന്ന്  1132 പേർക്ക് രോഗം സ്ഥിരീകരിച്ചു.
അഞ്ച് പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 92ആയി. മക്കയിൽ മാത്രം ഇന്ന് 315 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏര്‍പ്പെടുത്തിയ കർഫ്യൂ സമയത്തു പുറത്തിറങ്ങുന്നവർക്ക് രാജ്യമൊട്ടാകെ ഏകീകൃത പാസ്സ് നടപ്പിലാക്കിയതായി സൗദി  ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ 6,302പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  ഇന്ത്യയിലേക്കു വിമാന സർവീസ് ആരംഭിക്കുകയാണെങ്കിൽ അടിയന്തരമായി നാട്ടിൽ എത്തേണ്ടവർക്കായിരിക്കും മുൻഗണന നല്‍കുകയെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ അറിയിച്ചു. സർക്കാരിന്റെ അറിയിപ്പു വന്നാൽ ഉടൻ യുഎഇ അധികൃതരുമായി സഹകരിച്ച് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടിസ്വീകരിക്കും. 

കുവൈത്തില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുന്നു. രാജ്യത്ത്  ഇതിനകം 988 ഇന്ത്യകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഖത്തറില്‍  ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ദീര്‍ഘകാലം തുടരേണ്ടി വരുമെന്ന്  ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ സമിതി അറിയിച്ചു.വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുള്ള ഖത്തറിന്റെ പഴയ അവസ്ഥയിലേക്ക് രാജ്യം ഉടന്‍ മടങ്ങി വരാന്‍ സാധ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചു.  ഖത്തറില്‍  ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ദീര്‍ഘകാലം തുടരേണ്ടി വരുമെന്ന്  ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ സമിതി അറിയിച്ചു.വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുള്ള ഖത്തറിന്റെ പഴയ അവസ്ഥയിലേക്ക് രാജ്യം ഉടന്‍ മടങ്ങി വരാന്‍ സാധ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചു.