രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,59,226 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,43,921 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,116 ആയി. രോഗബാധിതരിൽ 6,189 പേരാണ് ചികിത്സയിൽ കഴിയുന്നത്. 

റിയാദ്: സൗദി അറേബ്യയിൽ ആശ്വാസം പകർന്ന് കൊവിഡ് രോഗമുക്തരാവുന്നവരുടെ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നിലവിലെ രോഗികളിൽ 349 പേർ കൂടി സുഖം പ്രാപിച്ചു. പുതിയതായി 431 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധഭാഗങ്ങളിലായി രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,59,226 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,43,921 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,116 ആയി. രോഗബാധിതരിൽ 6,189 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 61 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,586 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ - 125, റിയാദ് - 92, മക്ക - 63, മദീന - 52, ദമ്മാം - 26, അബഹ - 15, ഹുഫൂഫ് - 6, ജീസാൻ - 4, ഖമീസ് മുശൈത്ത് - 3, ഖോബാർ - 3, യാംബു - 3, ജുബൈൽ - 3, ദഹ്റാൻ - 3, അൽഖർജ് - 3, ദവാദ്മി - 2, സറാത് ഉബൈദ - 2, ഹഫർ അൽബാത്വിൻ - 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,912,158 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,497,384 ആദ്യ ഡോസും 24,848,041 രണ്ടാം ഡോസും 13,566,733 ബൂസ്റ്റർ ഡോസുമാണ്.