റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് മൂലമുള്ള മരണം 1000 കടന്നു. തിങ്കളാഴ്ച 39 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1011 ആയി. തിങ്കളാഴ്ചയും ജിദ്ദയിലാണ് കൂടുതലാളുകള്‍ മരിച്ചത്, 17പേരാണ് ഇവിടെ മരിച്ചത്. മക്ക, റിയാദ്, മദീന, ദമ്മാം, തബൂക്ക്, ത്വാഇഫ്, ഹുഫൂഫ്, ഖത്വീഫ്, അല്‍മുബറസ്, ഹഫര്‍ അല്‍ബാത്വിന്‍, ബേയ്ഷ് എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങള്‍ സംഭവിച്ചത്. രാജ്യത്താകെ 4507 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 3170 പേര്‍ക്ക്  രോഗം ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 132048 ഉം രോഗമുക്തരുടെ എണ്ണം 87890 ഉം ആയി. 43147 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍  തുടരുന്നു. അതില്‍ 1897 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

പുതിയ രോഗികള്‍: റിയാദ് 1658, ജിദ്ദ 413, മക്ക 389, ദമ്മാം 270, ഹുഫൂഫ് 205, ഖത്വീഫ് 183, ത്വാഇഫ് 130, മദീന 125, ഖോബാര്‍ 89, ഖമീസ് മുശൈത് 85, അബഹ 55, ജുബൈല്‍ 53, സഫ്വ 45, അല്‍മുബറസ് 45, ബുറൈദ 39, ദഹ്‌റാന്‍ 38, ഹഫര്‍ അല്‍ബാത്വിന്‍ 36, അല്‍ഖര്‍ജ് 36, യാംബു 28, മുസാഹ്മിയ 27, ഹുത്ത ബനീ തമീം 26, നജ്‌റാന്‍ 24, അല്‍റാസ് 23, വാദി അല്‍ദവാസിര്‍ 21, അല്‍ബാഹ 20, അല്‍ഖഫ്ജി 18, ദറഇയ 17, ഉനൈസ 15, റാസതനൂറ 15, ഹാഇല 14, മഹായില്‍ 13, ബീഷ 12, ശറൂറ 12, അഫീഫ് 12, ഖുസൈബ 11, ഖുലൈസ് 11, അല്‍മന്‍ദഖ് 9, അല്‍ഖുറുമ 9, അല്‍നമാസ് 9, ജീസാന്‍ 9, അയൂന്‍ അല്‍ജുവ 8, ഖുറായത് അല്‍ഊല 8, അല്‍ദായര്‍ 8, ഹുറൈംല 8, സറാത് അബീദ 7, നാരിയ 7, ലൈല 7, മഖ്വ 6, ബുഖൈരിയ 6, മിദ്‌നബ് 6, ബേയ്ഷ് 6, റാബിഗ് 6, അറാര്‍ 6, റാനിയ 5, അല്‍ജഫര്‍ 5, അല്‍മദ്ദ 5, ബലസ്മര്‍ 5, റിജാല്‍ അല്‍മ 5, അബ്‌ഖൈഖ് 5, അല്‍അയ്ദാബി 5, റുവൈദ അല്‍അര്‍ദ 5, ഖില്‍വ 4, റിയാദ് അല്‍ഖബ്‌റ 4, ബദര്‍ അല്‍ജനൂബ് 4, ബിജാദിയ 4, സുലൈയില്‍ 4, റഫാഇ അല്‍ജംഷ് 4, വുതെലന്‍ 4, അല്‍അയൂന്‍ 3, സകാക 3, ഹനാഖിയ 3, അല്‍നബാനിയ 3, ദഹ്‌റാന്‍ അല്‍ജനൂബ് 3, അഹദ് റുഫൈദ 3, ഉറൈറ 3, യാദമഅ 3, അല്‍റയീന്‍ 3, ദുര്‍മ 3, അല്‍ഖറഇ 2, ദലം 2, അല്‍ഹര്‍ജ 2, തനൂമ 2, അല്‍ദര്‍ബ് 2, സബ്യ 2, അല്ലൈത് 2, റഫ്ഹ 2, ദവാദ്മി 2, സാജര്‍ 2, അഖീഖ് 1, അല്‍ഖുറ 1, ബല്‍ജുറഷി 1, ദൂമത് അല്‍ജന്‍ഡല്‍ 1, മയ്ഖുവ 1, തബര്‍ജല്‍ 1, ഖൈബര്‍ 1, മഹദ് അല്‍ദഹബ് 1, അല്‍അസിയ 1, അല്‍ബദാഇ 1, അല്‍ഖുവാര 1, ദരിയ 1, നമീറ 1, അല്‍മുവയ്യ 1, അല്‍സഹന്‍ 1, ഉമ്മു അല്‍ദൂം 1, തത്‌ലീത് 1, ബഖഅ 1, തുവാല്‍ 1, അഹദ് അല്‍മസ്‌റ 1, അല്‍ഉവൈഖല 1, അല്‍ദിലം 1, മജ്മഅ 1, അല്‍ഖുവയ്യ 1, മറാത് 1, നഫി 1, ശഖ്‌റ 1, തമീര്‍ 1, താദിഖ് 1.
സന്ദര്‍ശക വിസയിലെത്തിയ മലയാളി വയോധികന്‍ സൗദിയില്‍ മരിച്ചു