രോഗബാധിതരിൽ 5,904 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 160 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.

റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 480 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയിൽ രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളില്‍ 598 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 801,349 ആയി. ആകെ രോഗമുക്തരുടെ എണ്ണം 786,220 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,225 ആയി. 

രോഗബാധിതരിൽ 5,904 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 160 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 24 മണിക്കൂറിനിടെ 13,997 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. 

റിയാദ് - 119, ജിദ്ദ - 90, ദമ്മാം - 44, മക്ക - 32, മദീന - 24, ഹുഫൂഫ് - 16, ത്വാഇഫ് - 15, അൽബാഹ - 11, അബ്ഹ - 10, ബുറൈദ - 8, നജ്റാൻ - 7, ജീസാൻ - 6, ഖോബാർ - 6, ദഹ്റാൻ - 6, തബൂക്ക് - 5, ഹാഇൽ - 4, ഖമീസ് മുശൈത്ത് - 4, ഉനൈസ - 3, അൽറസ് - 3, ജുബൈൽ - 3, ബൽജുറൈഷി - 3, അൽഖർജ് - 3 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 

Read also: യുഎഇയില്‍ 1,522 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് ഒരു മരണം കൂടി