Asianet News MalayalamAsianet News Malayalam

എമർജൻസി വാഹനങ്ങളെ കടന്നുപോകാൻ അനുവദിക്കാത്തത് കുറ്റകൃത്യം; പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വകുപ്പ്

അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച സ്മാർട്ട്  രീതികളെക്കുറിച്ചായിരുന്നു യോഗം. ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും കടന്നുപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങളുടെ നിയമലംഘനങ്ങളാണ് നിരീക്ഷിക്കുക.

obstructing emergency vehicles is punishable in saudi
Author
First Published Nov 13, 2022, 4:57 PM IST

റിയാദ്: എമർജൻസി വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് സൗദി ട്രാഫിക് വകുപ്പ്. ഇത്തരം നിയമലംഘനങ്ങളുടെ നിരീക്ഷണം ഉടനെ ആരംഭിക്കും. റിയാദിൽ സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പബ്ലിക് സെക്യൂരിറ്റി, സൗദി ജിയോഗ്രാഫിക്കൽ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സിവിൽ ഡിഫൻസ് സംഘടിപ്പ യോഗത്തിലാണ് ട്രാഫിക്ക് മേധാവി ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽബസാമി ഇക്കാര്യം വ്യക്തമാക്കിയത്. 

അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച സ്മാർട്ട്  രീതികളെക്കുറിച്ചായിരുന്നു യോഗം. ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും കടന്നുപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങളുടെ നിയമലംഘനങ്ങളാണ് നിരീക്ഷിക്കുക. സൗദി റെഡ് ക്രസൻറ് അതോറിറ്റിയുമായി സഹകരിച്ചായിരിക്കും ഇത്. എമർജൻസി വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്താനുള്ള പൊതുസുരക്ഷ വകുപ്പിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. നിയമലംഘകർക്ക് പിഴ ചുമത്തുന്നത് ട്രാഫിക് ബോധവൽക്കരണ നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്ത ചിലരുടെ അതിക്രമങ്ങൾ പരിമിതപ്പെടുത്തുമെന്നും ട്രാഫിക്ക് മേധാവി പറഞ്ഞു. 

Read More - 39 വയസായിട്ടും വീട്ടില്‍ നിന്ന് താമസം മാറുന്നില്ല; മകനെതിരെ പരാതിയുമായി അച്ഛന്‍ കോടതിയില്‍

സൗദിയിലെ മരുഭൂമിയില്‍ കാണാതായ ബാലനെ 24 മണിക്കൂറിന് ശേഷം കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിലെ തബൂക്കില്‍ മരൂഭൂമിയില്‍ കാണാതായ ബാലനെ നീണ്ട തെരച്ചിലിനൊടുവില്‍ 24 മണിക്കൂറിന് ശേഷം കണ്ടെത്തി. ഓട്ടിസം ബാധിതനായ 12 വയസുകാരനെയാണ് കഴിഞ്ഞ ദിവസം മരുഭൂമിയില്‍ കാണാതെയായത്. പൊലീസും ഹൈവേ സുരക്ഷാ സേനയും സന്നദ്ധപ്രവര്‍ത്തകരും തെരച്ചിലില്‍ പങ്കെടുത്തു.

Read More -  മയക്കുമരുന്ന് കടത്തിന് പിടിയിലായ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി

മരുഭൂമിയില്‍ ടെന്റടിച്ച് താമസിക്കാനായി എത്തിയ കുടുംബത്തിലെ 12 വയസുകാരനെ രാവിലെ കാണാതാവുകയായിരുന്നു. സമീപ പ്രദേശങ്ങളിലെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാതെ വന്നതോടെ കുടുംബം സുരക്ഷാ വകുപ്പുകളുടെ സഹായം തേടി. മരുഭൂമിയില്‍ കാണാതാവുന്നവര്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുന്ന സന്നദ്ധ സംഘമായ ഇന്‍ജാദിലെ നിരവധി പ്രവര്‍ത്തകരും തെരച്ചിലില്‍ പങ്കാളികളായി. ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ചും പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നു. ബാലനെ കാണാതായ  പ്രദേശത്തിന് 19 കിലോമീറ്റര്‍ ചുറ്റളവില്‍ നടത്തിയ തെരച്ചിലില്‍ 12 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തുകയായിരുന്നു.  

Follow Us:
Download App:
  • android
  • ios