ഫ്രഞ്ച്, തുർക്കിഷ്, ഇന്തോനേഷ്യൻ, ഉറുദു തുടങ്ങി വിവിധ ഭാഷകളിലൂടെ തീർത്ഥാടകർക്ക് ആവശ്യമായ സേവനങ്ങൾ ലഭിക്കും

മക്ക: മക്ക ഹറമിൽ തീർത്ഥാടകർക്ക് സേവനം നൽകുന്നതിനായി വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോ​ഗസ്ഥരെ ആഭ്യന്തര മന്ത്രാലയം നിയമിച്ചു. വിവിധ രാജ്യക്കാരായ തീർത്ഥാടകരും വിശ്വാസികളുമാണ് ഹറമിൽ എത്തുന്നത്. ഇവരുമായി ഫലപ്രദമായ രീതിയിൽ ആശയവിനിമയം നടത്താനാണ് വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള സുരക്ഷാ ഉദ്യോ​ഗസ്ഥരെ നിയമിച്ചിരിക്കുന്നത്. ഫ്രഞ്ച്, തുർക്കിഷ്, ഇന്തോനേഷ്യൻ, ഉറുദു തുടങ്ങി വിവിധ ഭാഷകളിലൂടെ തീർത്ഥാടകർക്ക് ആവശ്യമായ സേവനങ്ങൾ ഇത്തരത്തിൽ നിയോ​ഗിച്ചിട്ടുള്ള സുരക്ഷാ ഉദ്യോ​ഗസ്ഥർ വഴി നൽകുന്നതായിരിക്കും. ഇവർ 24 മണിക്കൂറും പ്രവർത്തന സജ്ജരായിരിക്കും. 

വിവിധ ഭാഷകളിൽ ആശയ വിനിമയം നടത്തുന്നതിനായി സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിശീലനം നൽകാറുണ്ട്. മക്കയിലെത്തുന്ന ഭക്തർക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കാനാണ് ലോക ഭാഷകൾ കൈകാര്യം ചെയ്യാനറിയുന്ന ഉദ്യോ​ഗസ്ഥരെ നിയമിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

read more: പ്രവാസികൾക്ക് തിരിച്ചടി, ആരോഗ്യരംഗത്തെ നാല് ജോലികളിൽ സ്വദേശിവത്കരണം നടപ്പാക്കുന്നത് ഏപ്രിൽ 17 മുതൽ