ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി വിമാനത്തിലെ യാത്രക്കാരിയായിരുന്നു പാത്തുക്കുട്ടി. വിമാനത്തിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്.

കൊച്ചി : ജിദ്ദയിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി വയോധിക മരിച്ചു. കല്ലായിൽ പാത്തുക്കുട്ടി (78)യാണ് മരിച്ചത്. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി വിമാനത്തിലെ യാത്രക്കാരിയായിരുന്നു പാത്തുക്കുട്ടി. വിമാനത്തിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ ടവറിലേക്ക് വിവരം നൽകി. വിമാനം ലാൻറ് ചെയ്ത ഉടൻ മെഡിക്കൽ സംഘമെത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കരളലയിക്കും നൊമ്പരക്കാഴ്ച, അൽഷിഫ ആശുപത്രിയിൽ നവജാത ശിശുക്കൾ ഇൻക്യുബേറ്ററിന് പുറത്ത്, ദുരന്തമായി ഗാസ

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ബഹ്റൈനില്‍ പ്രവാസി മലയാളി മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഗുരുവായൂര്‍ സ്വദേശി കലൂര്‍ ഷാജി (49)നിര്യാതനായത്. ദേവ്ജി ഗോള്‍ഡ് ഗ്രൂപ്പിലെ ജീവനക്കാരനാണ് ഇദ്ദേഹം. ഞായറാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. രാവിലെ എഴുന്നേറ്റപ്പോള്‍ കടുത്ത നടുവേദന അനുഭവപ്പെട്ട ഷാജി വൈകാതെ കുഴഞ്ഞു വീഴുകയായിരുന്നു. 24 വര്‍ഷമായി ഇദ്ദേഹം ബഹ്റൈനിലുണ്ട്. ബഹ്റൈനിലുണ്ടായിരുന്ന കുടുംബം അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സിംജ, മക്കള്‍: അദ്വൈത, ദത്താത്രേയ. 

YouTube video player