ദമ്മാമിലെ ഏറ്റവും പഴയകാല പ്രവാസിയായ തൃശൂർ കൈപ്പമംഗലം സ്വദേശി ചൂലൂക്കാരൻ മുഹ്‌യുദ്ദീൻ ബാവ നിര്യാതനായി. രണ്ട് പതിറ്റാണ്ട് മുമ്പ്  കിഴക്കൻ പ്രവിശ്യയിൽ ദമ്മാം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ബാവക്ക നൂറുകണക്കിന് പ്രവാസികൾക്ക് സഹായമായിരുന്നു. 

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും പഴയ പ്രവാസിയായ മലയാളി സാമൂഹികപ്രവർത്തകൻ ദമ്മാമിൽ നിര്യാതനായി. ‘ബാവക്ക’ എന്ന് ആളുകൾ വിളിക്കുന്ന തൃശൂർ കൈപ്പമംഗലം സ്വദേശി ചൂലൂക്കാരൻ മുഹ്‌യുദ്ദീൻ ബാവ (75) ഹൃദയാഘാതം മൂലമാണ് ദമ്മാം സെൻട്രൽ ആശുപത്രിയിൽ മരിച്ചത്.

ജീവകാരുണ്യ, സാമൂഹിക രംഗത്ത് രണ്ട് പതിറ്റാണ്ടു മുമ്പ് സജീവമായി കിഴക്കൻ പ്രവിശ്യയിൽ ദമ്മാം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ബാവക്ക നൂറു കണക്കിന് നിരാലംബരായ പ്രവാസികൾക്ക് താങ്ങും തണലുമായിരുന്നു. ഭാര്യ: നബീസ, മക്കൾ: സക്കീന, ഇസ്മാഈൽ, സലിം, ജാസ്മിൻ, സഗീർ (ദമ്മാം).