ഹൈദരാബാദ്, മുംബൈ, സലാല, കുവൈത്ത് സിറ്റി, ബഹ്റൈന്‍, ദമ്മാം, റിയാദ്, നെയ്റോബി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ചൊവ്വ, ബുധന്‍ റിവസങ്ങളില്‍ റദ്ദാക്കിയത്. 

മസ്കത്ത്: ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയുണ്ടായ പ്രതിസന്ധി കാരണം ഒമാന്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടരുന്നു. ഇന്നലെയും ഇന്നുമായി 30 സര്‍വീസുകള്‍ റദ്ദാക്കിയതായി കമ്പനി അറിയിച്ചു.

ഹൈദരാബാദ്, മുംബൈ, സലാല, കുവൈത്ത് സിറ്റി, ബഹ്റൈന്‍, ദമ്മാം, റിയാദ്, നെയ്റോബി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ചൊവ്വ, ബുധന്‍ റിവസങ്ങളില്‍ റദ്ദാക്കിയത്. ബോയിങ് 737 മാക്സ് വിമാനങ്ങളുടെ നിയന്ത്രണം കാരണം മാര്‍ച്ചില്‍ ആകെ 176 സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കിയിരുന്നു. ഈ മാസം 450 സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.