ഇന്ത്യൻ സെക്ടറുകളിലേക്കും നിരക്കിളവ് ബാധകമാണ്. വലിയ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

മസ്‌കറ്റ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കി ഒമാന്‍ എയര്‍ ഫ്‌ലാഷ് സെയില്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സെക്ടറുകളിലേക്കും നിരക്കിളവ് ലഭിക്കും.

ടിക്കറ്റ് നിരക്കില്‍ ഓഫറുകള്‍ മൂന്ന് ദിവസത്തേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫര്‍ അനുസരിച്ച് 23 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ തുടങ്ങുന്നത്. ദോ​ഹ 23 റി​യാ​ല്‍, ഗോ​വ 33 റി​യാ​ല്‍, ബെം​ഗ​ളൂ​രു 33 റി​യാ​ല്‍, ഇ​സ്താം​ബൂ​ള്‍, സാ​ന്‍സി​ബാ​ര്‍, ദാ​റു​സ്സ​ലാം 43 റി​യാ​ല്‍, ക്വ​ലാ​ല​മ്പൂ​ര്‍ 89 റി​യാ​ല്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ഫ്ലാ​ഷ് സെ​യി​ലി​ലെ ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍.

Read Also - യാത്ര തിരിച്ചത് ഇന്ത്യയിലേക്ക്, റോമിലേക്ക് വഴിതിരിച്ചതോടെ ഇറ്റാലിയൻ യുദ്ധവിമാനങ്ങളെത്തി; സുരക്ഷിത ലാൻഡിംഗ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം