സര്‍വീസ് വൈകിയതോടെ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു 

കോഴിക്കോട്: ഒമാന്‍ എയറിന്‍റെ ജിദ്ദ-മസ്കറ്റ്-കോഴിക്കോട് വിമാനം തകരാറിലായി. ഇതോടെ യാത്രക്കാര്‍ മണിക്കൂറുകളോളം ദുരിതത്തിലായി. കോഴിക്കോടേക്കുള്ള യാത്രക്കാരും കോഴിക്കോട് നിന്ന് മസ്കറ്റിലേക്കുളഴ്ള യാത്രക്കാരും പ്രതിസന്ധിയിലായി. 

മണിക്കൂറുകളോളം യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. ഇന്നലെ രാത്രി 8.15ന് കരിപ്പൂരിൽ എത്തേണ്ടതായിരുന്നു വിമാനം. പകരം വിമാനത്തിൽ യാത്രക്കാരെ ഇന്ന് കരിപ്പൂരിൽ എത്തിച്ച് തുടർ സർവീസ് നടത്തുമെന്നാണ് വിവരം.

Read Also -  പണത്തിനും മേലെ പലതുമുണ്ട്, നന്ദി വാക്ക് പോലും പറയാനായില്ല; അന്നവർ തുറന്ന സ്നേഹപ്പൊതിയിലെ കനിവ്, വൈറൽ പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം