ഒമാന്‍റെ വികസനത്തിനായി വിവിധ മേഖലകളിലേക്കാണ് പുതിയതായി ജീവനക്കാരെ ആവശ്യമുള്ളത്. 

മസ്കറ്റ്: ഒമാനില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിരവധി ജോലി ഒഴിവുകള്‍. 631 ജോലി ഒഴിവുകളാണ് വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ളവര്‍ക്ക് പുതിയ ജോലി ഒഴിവുകളില്‍ അവസരമുണ്ടാകും.

ബിരുദമോ പോസ്റ്റ് സെക്കന്‍ഡറി ഡിപ്ലോമയോ യോഗ്യതയായി വേണ്ട 403 ഒഴിവുകളും ജനറല്‍ എജ്യൂക്കേഷന്‍ ഡിപ്ലോമയോ കുറഞ്ഞ യോഗ്യതകളോ വേണ്ട 228 ഒഴിവുകളുമാണ് ഉള്ളത്. രാജ്യത്തിന്‍റെ വികസനത്തിലേക്ക് സംഭാവന ചെയ്യുന്നതിനായി വിവിധ മേഖലകളിലാണ് തൊഴില്‍ അവസരങ്ങളുള്ളത്. 2025 മെയ് നാലിനാണ് ഈ തൊഴിലവസരങ്ങളിലേക്കുള്ള രജിസ്ട്രേഷന്‍ തീയതി ഔദ്യോഗികമായി തുടങ്ങുന്നതെന്ന് മന്ത്രാലയം അറിയിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്, ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷകള്‍ അയയ്ക്കാം. 

Read Also - യുഎഇയിലും സൗദിയിലുമടക്കം വമ്പൻ തൊഴിലവസരങ്ങൾ, 1,000ത്തിലേറെ ഒഴിവുകൾ, സാധ്യതകളുടെ വാതിൽ തുറന്ന് പ്രമുഖ കമ്പനി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം